
കൊച്ചി: തീയറ്ററില്‍ റിലീസിന് വളരെക്കാലത്തിന് ശേഷം വീണ്ടും ഒരു മലയാള ചിത്രം കൂടി ഒടിടിയില്‍ എത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ബാഡ് ബോയിസാണ് മാസങ്ങള്‍ക്ക് ശേഷം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ നിര്‍മ്മാതാവും അഭിനേതാവുമായ ഷീലു എബ്രഹാം ഔദ്യോഗികമായി സ്ട്രീമിംഗ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. തുടക്കത്തില്‍ മനോരമ മാക്സിലും, സിംപിളി സൗത്തിലുമാണ് ചിത്രം എത്തിയത്. പിന്നീട് ആമസോണ്‍ പ്രൈമിലും ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം എത്തും.
ചിത്രത്തില്‍ റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിച്ചിരിക്കുന്നത്.
അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേശ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
2024 ഓണം റിലീസായി എത്തിയ ചിത്രം എന്നാല്‍ തീയറ്ററില്‍ വലിയ ചലനം ഉണ്ടാക്കിയിരുന്നില്ല. അഡാർ ലവ് എന്ന ഒമർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. ഒമറിന്റേതാണ് കഥ.
ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ്. ഡോൺമാക്സ് ക്രിയേറ്റീവ് ഡയറക്ടർ ആവുന്ന ചിത്രത്തിൽ അമീർ കൊച്ചിൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റർ ദീലീപ് ഡെന്നീസ്, കാസ്റ്റിംഗ് വിശാഖ് പി വി, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാല്‍ പാൽനായിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലി, മേക്കപ്പ് ജിതേഷ് പൊയ്യ.
130 കോടി മുടക്കി കിട്ടിയത് 800 കോടിയിലേറെ: ബോക്സോഫീസ് തകര്‍ത്ത ചിത്രം ഒടിടിയിലേക്ക്
ഇടിക്കൂട്ടിലെ പെപ്പെ ഒടിടിയിലേക്ക്; 'ദാവീദ്' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു