
സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം പറയുന്നവർക്ക് അതേ രീതിയിൽ തന്നെ മറുപടി കൊടുക്കുമെന്ന് സംവിധായകൻ ഒമർ ലുലു. പല സുഹൃത്തുക്കളും അങ്ങനെ ചെയ്യരുതെന്ന് പറയാറുണ്ട്. എന്നാൽ താൻ വെറും ഒരു സാധാരണക്കാരനാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയേ പെരുമാറാൻ അറിയുള്ളൂവെന്നും ഒമർ ഫേസ്ബുക്കിൽ കുറിച്ചു.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ എന്റെ പെയ്ജിൽ ഒരുത്തൻ എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു,പക്ഷേ ഞാന്‍ ഒരു സംവിധായകനാണ് ഒരിക്കലും അങ്ങനെ തിരിച്ച് വിളിക്കരുത് എന്ന് പറഞ്ഞ് എന്റെ വെൽവിഷേർസ്സ് എന്ന് പറയുന്ന കുറച്ച് പേർ ഫോൺ ചെയ്തും മെസ്സേജ് അയച്ചും അഭിപ്രായം പറഞ്ഞു.ഞാൻ വളരെ സാധാരണ ഒരു വീട്ടിൽ ജനിച്ച് ഗ്രൗഡിലും പാടത്തും ഒക്കെ കൂട്ട്കൂടി തല്ല്കൂടി ഒക്കെ കളിച്ചു വളർന്ന ആളാണ്.
തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ഒന്നും എനിക്ക് അറിയില്ല ഇങ്ങനെയൊക്കെ ഉള്ള എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതി........
ഇപ്പോഴും ഇഷ്ടമുള്ള പഴയ കൂട്ടുകാരെ കണ്ടാ "മൈരെ കൊറെ നാളായല്ലോ കണ്ടിട്ട്" എന്നാണ് ചോദിക്കാറ് അത് കൊണ്ടു ഞാന്‍ BadBoy ആവുകയാണ് എങ്കിൽ ആവട്ടെ.....
ഇന്നലെ എന്റെ പെയ്ജിൽ ഒരുത്തൻ എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു,പക്ഷേ ഞാന്‍ ഒരു സംവിധായകനാണ്...
Posted by Omar Lulu on Wednesday, 31 March 2021
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ