വലിമൈ തിയറ്ററുകളിലേക്ക് തന്നെ, 'തല' വീണ്ടും ആവേശമാകും!

Web Desk   | Asianet News
Published : Apr 01, 2021, 01:19 PM IST
വലിമൈ തിയറ്ററുകളിലേക്ക് തന്നെ, 'തല' വീണ്ടും ആവേശമാകും!

Synopsis

അജിത്തിന്റെ വലിമൈയുടെ തിയറ്റര്‍ അവകാശം വിറ്റുപോയി.

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപ്പോഴിതാ സിനിമയുടെ, തമിഴ്‍നാട്ടിലെ തിയേറ്റര്‍ വിതരണാവകാശം റൊമിയോ പിക്ചേഴ്‍സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയെന്നതാണ് പുതിയ വാര്‍ത്ത. കൊവിഡ് കാരണം സിനിമയുടെ ചിത്രീകരണം വൈകിയിരുന്നു. എന്തായാലും ഇപോള്‍ സിനിമ തിയറ്ററില്‍ തന്നെ പ്രദര്‍ശനത്തിന് എത്തുമെന്നാണ് വ്യക്തമായിരിക്കുന്നത്.

ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും വലിമൈ. ബൈക്ക് ചേസിംഗ് രംഗങ്ങളും ചിത്രത്തിലുണ്ടാകും. ഇത്തരം രംഗങ്ങളുടെ ചിത്രീകരണത്തിനാണ് സ്‍പെയ‍ിനിലേക്ക് പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സ്‍പെയിനിലെ പ്രൊഫഷണല്‍ ബൈക്കേഴ്‍സുമായി ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ സംസാരിച്ചുവെന്നാണ് വാര്‍ത്തകളെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് അവിടത്തെ സര്‍ക്കാരിന്റെ അനുവാദം കിട്ടേണ്ടതുണ്ടെന്നുമായിരുന്നു വാര്‍ത്തകള്‍. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം മുടങ്ങിയത്. ഹൈദരാബാദില്‍ ചിത്രീകരണം വീണ്ടും തുടങ്ങിയ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നുവെന്നും വാര്‍ത്തകള്‍ വന്ന.

അജിത്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്ന ഹുമ ഖുറേഷിയാണ്.

അടുത്തിടെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന അജിത്തിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്