വൻ ഡീല്‍, രാജമൗലിയുടെ ആര്‍ആര്‍ആര്‍ പെൻമൂവീസ് സ്വന്തമാക്കി!

Web Desk   | Asianet News
Published : Apr 01, 2021, 01:36 PM IST
വൻ ഡീല്‍, രാജമൗലിയുടെ ആര്‍ആര്‍ആര്‍ പെൻമൂവീസ് സ്വന്തമാക്കി!

Synopsis

വടക്കേ ഇന്ത്യയിലെ വിതരണാവകാശമാണ് പെൻമൂവീസ് സ്വന്തമാക്കിയത്.

ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എസ് എസ് രാജമൗലി  സംവിധാനം ചെയ്യുന്ന സിനിമയാണ് ആര്‍ആര്‍ആര്‍. വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ, വടക്കേ ഇന്ത്യയിലെ വിതരണ അവകാശം പെൻമൂവിസിന് വിറ്റുപോയതാണ് വാര്‍ത്ത. താരങ്ങള്‍ ഇക്കാര്യം ഷെയര്‍ ചെയ്‍തിട്ടുണ്ട്.  ഡിജിറ്റല്‍, ഇലക്ട്രോണിക്സ്, സാറ്റലൈറ്റ് അവകാശങ്ങളാണ് ജയന്തിലാലിന്റെ പെൻമൂവീസ് സ്വന്തമാക്കിയത്.

വൻ തുകയ്‍ക്കാണ് ഇടപാട് നടന്നതെന്നാണ് വാര്‍ത്ത. എന്നാല്‍ തുക എത്രെയന്ന് വ്യക്തമാക്കിയിട്ടില്ല. പത്ത് ഭാഷകളിലാകും സിനിമ എത്തുക. രുധിരം രണം രൗദ്രം എന്ന് മുഴുവൻ പേരുള്ള സിനിമയില്‍ ജൂനിയര്‍ എൻടിആര്‍, രാം ചരണ്‍ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‍ജര്‍ ജോണ്‍സണും ചിത്രത്തിലുണ്ട്. ആലിയ ഭട്ട് ആണ് നായിക.

ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്