ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ നമ്പര്‍; പറ്റിക്കപ്പെടരുതെന്ന് സംവിധായകൻ

Web Desk   | Asianet News
Published : Apr 17, 2021, 08:42 AM IST
ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ നമ്പര്‍; പറ്റിക്കപ്പെടരുതെന്ന് സംവിധായകൻ

Synopsis

‘ശ്രദ്ധിക്കുക, ഇത് എന്റെ നമ്പറല്ല. വ്യജമാണ്. ഏതെങ്കിലും രീതിയിലുള്ള പറ്റിക്കല്‍ നടന്നാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല’, എന്നാണ് ഒമർ കുറിച്ചത്. 

സംവിധായകൻ ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ നമ്പര്‍ പ്രചരിക്കുന്നു. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കില്‍ അറിയിച്ചത്. വ്യാജ നമ്പറും പോസ്റ്റിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പറ്റിക്കല്‍ നടന്നാല്‍ താന്‍ ഉത്തരവാദിയല്ലെന്നും ഒമര്‍ ലുലു കുറിക്കുന്നു.

‘ശ്രദ്ധിക്കുക, ഇത് എന്റെ നമ്പറല്ല. വ്യജമാണ്. ഏതെങ്കിലും രീതിയിലുള്ള പറ്റിക്കല്‍ നടന്നാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല’, എന്നാണ് ഒമർ കുറിച്ചത്. 

Beware Its not my num it’s fake we are not responsible for any fraudulence by them 🙏🏻 .

Posted by Omar Lulu on Friday, 16 April 2021

ബാബു ആന്റണി നായകനാകുന്ന പവര്‍സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം. ബാബു ആന്‍റണിക്കൊപ്പം റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. ഒമര്‍ ലുലുവിന്റെ മുൻ സിനിമകള്‍ കോമഡിച്ചേരുവകള്‍ ഉള്ളതായിരുന്നു. കൊക്കെയ്‍ന്‍ വിപണിയാണ് പവര്‍ സ്റ്റാര്‍ സിനിമയുടെ പ്രമേയമായി വരുന്നത്. 

അമേരിക്കൻ ബോക്സിങ് ഇതിഹാസമായ റോബർട് പർഹാമും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. കിക്ക് ബോക്സിങിൽ അഞ്ചു തവണ ലോകചാമ്പ്യനും, നാല് തവണ സപോർട്-കരാട്ടെ ചാമ്പ്യനുമായ റോബർട്ട് പർഹാം അമേരിക്കയിലെ തിരക്കേറിയ നടനും സംവിധായകനും എഴുത്തുകാരനും നിർമ്മാതാവും കൂടിയാണ്. റോബർട് പർഹാം ജോയിൻ ചെയ്യുമ്പോൾ നല്ലൊരു ഇന്‍റർനാഷണൽ അപ്പീൽ തന്നെ പവർ സ്റ്റാറിന് നൽകുവാൻ സാധിക്കുമെന്നതിൽ സംശയമില്ല. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സിനിമയുടെ ത്രികോണഘടനയിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നാല് പതിറ്റാണ്ടുകൾ
ആരോപണം അടിസ്ഥാനരഹിതം, ‍നിയമപരമായി മുന്നോട്ട്; ഡേറ്റിങ്ങ് ആപ്പ് വിവാദത്തിൽ പ്രതികരിച്ച് അക്ബർ ഖാൻ