
ഒമർ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'നല്ലസമയ'ത്തിന്റെ റിലീസ് മാറ്റിവച്ചു. കേരളം മുഴുവന്‍ ഫുട്ബോള്‍ ആരവങ്ങളിലായതിനാല്‍ ആണ് റിലീസ് മാറ്റിയതെന്ന് ഒമർ ലുലു പറയുന്നു. നവംബർ 25നായിരുന്നു നല്ലസമയത്തിന്റെ റിലീസ് വച്ചിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും ഒമർ ഫേസ്ബുക്കിലൂടെ അറിയിച്ചു.
'കേരളം മുഴുവന്‍ ഫുട്ബോള്‍ ആരവങ്ങളിലായതിനാല്‍ നല്ല സമയം എന്ന ചിത്രത്തിന്‍റെ റിലീസ് നവംബര്‍ 25ല്‍ നിന്ന് മാറ്റിവയ്ക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനം എടുത്തതായി അറിയിച്ചു കൊള്ളട്ടെ. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. റിലീസ് പ്രതീക്ഷിച്ചു കാത്തിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു', എന്നാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയ പ്രസ്താവനയിൽ കുറിച്ചിരിക്കുന്നത്.
ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ഇര്‍ഷാദ് അലി ആണ്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
എങ്ങും 'കാന്താര' തരംഗം; കേരളത്തിൽ മാത്രം നേടിയത് 19 കോടി; ചിത്രം 400 കോടി ക്ലബ്ബിൽ
അതേസമയം, പവർ സ്റ്റാർ എന്നൊരു ചിത്രവും ഒമര്‍ ലുലുവിന്‍റേതായി റിലീസിനൊരുങ്ങുന്നുണ്ട്. ബാബു ആന്‍റണി നായകനാകുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് വിവരം. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ