Omar Lulu|'ദുല്‍ഖറുമായി ഒന്നിച്ചാല്‍ ആദ്യത്തെ 200 കോടി പിറക്കും'; ആരാധകന്റെ ചോദ്യത്തിന് ഒമറിന്റെ മറുപടി

By Web TeamFirst Published Nov 15, 2021, 10:16 AM IST
Highlights

ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. 

ദുല്‍ഖറിനെ(Dulquer Salmaan) നായകനാക്കി താന്‍ സിനിമ സംവിധാനം ചെയ്താല്‍ മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രം പിറക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു(Omar Lulu). ഫേസ്ബുക്കില്‍ ആരാധകരോട് പ്രതികരിക്കുന്നതിനിടയിലാണ് ഒമര്‍ ഇക്കാര്യം പറഞ്ഞത്. 

ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റിന് താഴെ ഒരു ആരാധകന്‍ നിങ്ങളും ദുല്‍ഖറും ഒന്നിക്കുമോ എന്ന ചോദ്യവുമായി എത്തി. 'ഒന്നിച്ചാല്‍ മലയാളത്തില്‍ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കും. രണ്ട് പുതിയ പിള്ളേരെ വെച്ച് 2000 തിയറ്ററില്‍ സിനിമ ഇറക്കാന്‍ സാധിച്ചെങ്കില്‍ ദുല്‍ഖറിനെ പോലെ ഒരു ക്രൗഡ് പുള്ളറെ വെച്ച് 200 കോടി കലക്ട് ചെയ്യാന്‍ പുഷ്പം പോലെ സാധിക്കും' എന്നായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി.

ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. നിലവിൽ ബാബു ആൻ്റണിയെ നായകനാക്കി ഒരുക്കുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങളിലാണ് ഒമർ.

Read Also: 'ഹാപ്പി വെഡ്ഡിംഗി'നു പകരം സമൂഹവിവാഹം നടത്താമായിരുന്നില്ലേയെന്ന് തിയറ്റര്‍ ഉടമ ചോദിച്ചു: ഒമര്‍ ലുലു

click me!