Paka movie |'പക' റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്; ആശംസയുമായി അര്‍ജുന്‍ കപൂർ

Web Desk   | Asianet News
Published : Nov 15, 2021, 08:31 AM ISTUpdated : Nov 15, 2021, 08:34 AM IST
Paka movie |'പക' റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്; ആശംസയുമായി അര്‍ജുന്‍ കപൂർ

Synopsis

അർജുൻ കപൂർ അടക്കമുള്ള ബോളിവുഡ് താരങ്ങൾ പകയുടെ പോസ്റ്റർ കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തിരുന്നു.  

വാഗത സംവിധായകൻ നിതിൻ ലൂക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത പക(Paka, റിവർ ഓഫ് ബ്ലഡ് ) റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ(Red Sea International Film Festival). അറേബ്യൻ പ്രീമിയറായാണ് ചിത്രം പ്രദർശിപ്പിക്കപ്പെടുക.  ഡിസംബർ 6 മുതൽ 12 വരെ ആണ് ചലച്ചിത്ര മേള അരങ്ങേറുക. 

ഇതിന് മുൻപ്  ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (2021) ഡിസ്കവറി വിഭാഗത്തിൽ വേൾഡ് പ്രീമിയർ ആയും 
പിങ്ക്യാവോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (2021ചൈന) ഏഷ്യൻ പ്രീമിയർ ആയും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. 
എൻഎഫ്ഡിസി വർക്ക് ഇൻ പ്രോ​ഗ്രസ് ലാബിൽ മികച്ച ചിത്രമായി പക തിരഞ്ഞെടുക്കപ്പെട്ടു. 

Read Also: 'അനുരാഗിനെ പടം കാണിക്കാന്‍ പറഞ്ഞത് അടൂര്‍ സാര്‍'; 'പക' സംവിധായകന്‍ പറയുന്നു

ബോളിവുഡ് സംവിധായകനും എഴുത്തുകാരനും നിർമാതാവുമായ അനുരാഗ് കശ്യപും, രാജ് രച കൊണ്ടയും  (സ്റ്റുഡിയോ 99) ചേർന്ന് നിർമിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അർജുൻ കപൂർ അടക്കമുള്ള ബോളിവുഡ് താരങ്ങൾ പകയുടെ പോസ്റ്റർ കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ അനുരാഗും പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. ” ടിഫിനും പിങ്ക്യാവോ ഐ.എഫ്.എഫ് ഏഷ്യന്‍ പ്രീമിയറിനും ശേഷം ‘പക’ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മത്സര വിഭാഗത്തില്‍ അറേബ്യന്‍ പ്രീമിയറായാണ് സിനിമ പ്രദര്‍ശിപ്പിക്കുക’ എന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ധീര'ത്തിന് ജിസിസിയില്‍ സെന്‍സര്‍ വിലക്ക്; നിരാശ പങ്കുവച്ച് ഇന്ദ്രജിത്ത്
ഇത് പടയപ്പയുടെ തിരിച്ചുവരവ്; റീ റിലീസ് ട്രെയ്‌ലർ പുറത്ത്