'ശിവനായി അക്ഷയ് കുമാര്‍ എത്തുന്ന രംഗം വെട്ടണം': ഓ മൈ ഗോഡ് 2 പ്രതിസന്ധിയില്‍

Published : Jul 30, 2023, 09:10 PM IST
'ശിവനായി അക്ഷയ് കുമാര്‍ എത്തുന്ന രംഗം വെട്ടണം': ഓ മൈ ഗോഡ് 2 പ്രതിസന്ധിയില്‍

Synopsis

ചിത്രത്തില്‍ 20 ഓളം മാറ്റങ്ങളാണ് റിവ്യൂകമ്മിറ്റി നിര്‍ദേശിച്ചത്. ഓഡിയോയിലും വീഡിയോയിലും മാറ്റങ്ങള്‍ വേണം. അത് വരുത്തിയാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. 

ദില്ലി: അക്ഷയ് കുമാർ നായകനായി റിലീസാകാന്‍ പോകുന്ന ചിത്രമാണ് ഓ മൈ ഗോഡ് 2.  ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഈ ചിത്രം വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ജൂലൈ ആദ്യം ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് മുന്നില്‍ സെന്‍സറിംഗിനായി നല്‍കിയിരുന്നു നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം റിവ്യൂ കമ്മിറ്റിക്ക് വിടുകയാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ചിത്രം വരുന്ന  ഓഗസ്റ്റ് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനുള്ള പദ്ധതിയുമായി നിര്‍മ്മാതാക്കള്‍ മുന്നോട്ട് പോകവെ ചിത്രത്തെ പ്രതിസന്ധിയിലാക്കുകയാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ പുതിയ നിലപാട്.

ചിത്രത്തില്‍ 20 ഓളം മാറ്റങ്ങളാണ് റിവ്യൂകമ്മിറ്റി നിര്‍ദേശിച്ചത്. ഓഡിയോയിലും വീഡിയോയിലും മാറ്റങ്ങള്‍ വേണം. അത് വരുത്തിയാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ഒപ്പം തന്നെ ചിത്രത്തിന് അഡള്‍സ് ഓണ്‍ലി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയെന്നാണ് റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശം. അതായിരിക്കും നല്‍കുക എന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍ നല്‍കുക എന്നുമാണ് നിര്‍മ്മാതക്കളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം ചിത്രത്തില്‍ ശിവനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ കട്ട് വേണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഇതിനെതിരെ നിയമ നടപടി അടക്കം നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നുണ്ട്. ഇതോടെ ചിലപ്പോള്‍ ഓഗസ്റ്റ് 11 ന് നിശ്ചയിച്ച റിലീസ് മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്. നേരത്തെ ഒടിടി റിലീസായിരിക്കും എന്ന് പ്രഖ്യാപിച്ച ചിത്രം പിന്നീട് തീയറ്റര്‍ റിലീസ് ആക്കുകയായിരുന്നു. ശിവനെപ്പോലെ നീല നിറത്തില്‍ അക്ഷയ് പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ നിര്‍ബന്ധമായി നീക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത് എന്നാണ് വിവരം. അതിനൊപ്പം ശിവനായി അക്ഷയ് പ്രത്യക്ഷപ്പെടുന്നതിന് പകരം ദൈവത്തിന്‍റെ ദൂതന്‍ എന്ന നിലയില്‍ മതിയെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു. 

ഇപ്പോള്‍ തന്നെ സെന്‍സറിംഗ് ലഭിക്കുന്നത് വൈകിയത് ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗിനെ ബാധിച്ചുവെന്നാണ് വിവരം. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് ചിത്രത്തിന്‍റെ പ്രമോഷന്‍ തീരുമാനിച്ചത്.എന്തായാലും 'ലൈംഗിക വിദ്യാഭ്യാസം' പ്രമേയമായി എടുത്തിരിക്കുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍  ഓ മൈ ഗോഡ് 2 അണിയറക്കാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

2012-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഓ മൈ ഗോഡ് 2. ആദിപുരുഷ്, ഓപ്പണ്‍ഹെയ്മര്‍ എന്നീ സിനിമകളുടെ കാര്യത്തില്‍  സൃഷ്ടിച്ച വിവാദങ്ങളുടെ വെളിച്ചത്തില്‍ ഓ മൈ ഗോഡ് 2  സിനിമയുടെ സെന്‍സറിംഗില്‍ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട് സെന്‍സര്‍ ബോര്‍ഡ് എന്നാണ് വിവരം.  

ഒരാഴ്ച മുന്‍പ് ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയിരുന്നു. അക്ഷയ് കുമാര്‍ ചിത്രത്തില്‍ ശിവനായാണ് പ്രത്യക്ഷപ്പെടുന്നത്. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണ ആഹ്വാനം; ഇന്ത്യയില്‍ കളക്ഷനില്‍ കുതിച്ച് ഓപ്പണ്‍ഹെയ്മര്‍

മോശം സംഭാഷണം നടത്തിയ മത്സരാര്‍ത്ഥിയെ അമ്മയുടെ വാക്കിലൂടെ കരയിപ്പിച്ച് മാപ്പ് പറയിപ്പിച്ച് സല്‍മാന്‍.!

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്