സഹോദരനൊത്ത് ഉല്ലസിക്കുന്ന നായികയെ മനസിലായോ?

Web Desk   | Asianet News
Published : Jul 13, 2021, 10:50 PM IST
സഹോദരനൊത്ത് ഉല്ലസിക്കുന്ന  നായികയെ മനസിലായോ?

Synopsis

സഹോദരന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് നടി കുട്ടിക്കാലത്ത് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ബോളിവുഡ് നായികമാരില്‍ മുൻനിരയിലാണ് പ്രിയങ്ക ചോപ്രയുടെ സ്ഥാനം. നിരവധി മികച്ച കഥാപാത്രങ്ങളാല്‍ പ്രേക്ഷക പ്രീതി നേടിയ നടി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിനിമ രംഗത്ത് ഒരുപോലെ തുടരുന്ന നടി. പ്രിയങ്ക ചോപ്രയുടെ ഒരു പഴയ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

സഹോദരൻ സിദ്ധാര്‍ഥ് ചോപ്രയുടെ ജന്മദിനത്തില്‍ പ്രിയങ്ക ചോപ്ര ഫോട്ടോ പങ്കുവെച്ചിരിക്കുന്നു. കുട്ടിക്കാലത്തെ ഫോട്ടോയാണ് ഒന്ന്. മറ്റൊന്നു സഹോദരന്റെ അടുത്തകാലത്ത് എടുത്ത ഫോട്ടോയും. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

റുസ്സോ ബ്രദേഴ്‍സിന്റെ സിറ്റാഡല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലാണ് പ്രിയങ്ക ചോപ്ര ഇപോഴുള്ളത്.

ദ വൈറ്റ് ടൈഗറാണ് പ്രിയങ്ക ചോപ്രയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം