ശ്രീനാഥ് ഭാസി നായകന്‍; 'കള്ളൻ' വെള്ളിയാഴ്ച തിയറ്ററുകളില്‍

Published : May 29, 2025, 10:14 PM IST
ശ്രീനാഥ് ഭാസി നായകന്‍; 'കള്ളൻ' വെള്ളിയാഴ്ച തിയറ്ററുകളില്‍

Synopsis

കലവൂർ രവികുമാറിന്‍റേതാണ് രചന

ശ്രീനാഥ് ഭാസി, ശ്രീലക്ഷ്മി ശ്രീകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ” എന്ന ചിത്രം നാളെ (മെയ് 30) മൂവി സോൺ എന്റർടെയ്ൻമെന്റ്സ് തിയറ്ററുകളില്‍ എത്തിക്കുന്നു. സുധീഷ്, കോട്ടയം നസീർ, ടിനി ടോം, പ്രതാപ് പോത്തൻ, ശ്രീകുമാർ എസ് പി, എ കെ വിജുബാൽ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു. 

കലവൂർ രവികുമാർ തിരക്കഥ, സംഭാഷണമെഴുതുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റർ- മനോജ്, 
പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം, കലാസംവിധാനം- ബോബൻ, മേക്കപ്പ് റോഷൻ, കോസ്റ്റ്യൂംസ്- അജി ആലപ്പുഴ, സ്റ്റിൽസ്- സന്തോഷ് അടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു കൃഷ്ണൻ ഹരിപ്പാട്, സൗണ്ട്മിക്സിംഗ്- എം ആർ രാജാകൃഷ്ണൻ, ഡി ഐ (കളറിസ്റ്റ്) രമേഷ് (ലാൽ മീഡിയ), പബ്ലിസിറ്റി ഡിസൈൻസ്- ആർട്ടോകാർപസ്, പിആർഒ- എ എസ് ദിനേശ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇത്രയും മികച്ച കലാകാരനെ ഇന്ത്യൻ സിനിമാ ലോകത്തിന് നഷ്ടപ്പെട്ടതിൽ സങ്കടം'; അനുശോചനം അറിയിച്ച് നടൻ കരുണാസ്
'പെണ്ണ് കേസു'മായി നിഖില വിമൽ; ട്രെയ്‌ലർ പുറത്ത്