'കേരളം ബിജെപി ഭരിക്കുന്ന ദിവസം വരും, അഭിമാനത്തോടെ പറയുന്നു ഞാൻ സംഘിയാണ്..'; ചർച്ചയായി റോബിൻ രാധാകൃഷ്ണന്റെ പഴയ വീഡിയോ

Published : Mar 01, 2026, 02:48 PM IST
Dr Robin Radhakrishnan joins BJP

Synopsis

ബിഗ് ബോസ് താരവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ താരത്തിന്റെ പഴയ വീഡിയോയാണ് ചർച്ചയാവുന്നത്. കേരളം ബിജെപി ഭരിക്കുന്ന ദിവസം വരുമെന്നാണ് റോബിൻ പറയുന്നത്. Dr Robin Radhakrishnan joins BJP 

ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ ബിജെപി അംഗത്വമെടുത്തു. മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ അംഗത്വം സ്വീകരിച്ചത്. നേരത്തെ ബിഗ് ബോസ് വിജയ് അഖിൽ മാരാർ എൻ.ഡി.എ സഖ്യകക്ഷിയായ ട്വന്റി- 20 യിൽ ചേർന്നിരുന്നു. അതേസമയം ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്ണൻ മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

എന്നാൽ ഇപ്പോഴിതാ നേരത്തെ റോബിൻ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ചുകൊണ്ട് പങ്കുവച്ച വീഡിയോയാണ് വീണ്ടും ചർച്ചയാവുന്നത്. താനൊരു സംഘിയാണെന്ന് അഭിമാനത്തോടെയാണ് പറയുന്നതെന്നും ബിജെപി കേരളം ഭരിക്കുന്ന ദിവസം വരുമെന്നും റോബിൻ അന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയായ റോബിൻ ഡോക്ടർ എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലുമാണ് ശ്രദ്ധേയനായത്. റോബിന്റെ ഭാര്യ ആരതി പൊടിയും സോഷ്യൽ മീഡിയയ്ക്ക് പരിചിതമായ മുഖമാണ്.

‘എനിക്ക് ബിജെപി എന്ന പാർട്ടിയെ ഇഷ്ടമാണ്’

"അഭിമാനത്തോടെ ഞാൻ പറയുന്നു ഞാൻ സംഘിയാണ്. എനിക്ക് ശ്രീ നരേന്ദ്ര മോദി സാറിനെ ഇഷ്ടമാണ്, അമിത് ഷാ സാറിനെ ഇഷ്ടമാണ്, എനിക്ക് രാജീവ് ചന്ദ്രശേഖർ സാറിനെ ഇഷ്ടമാണ്, കെ സുരേന്ദ്രൻ സാറിനെയും ഇഷ്ടമാണ്. എന്താ പ്രശ്നം? എന്തെങ്കിലും പ്രശ്നമുണ്ടോ? നമുക്കെല്ലാവർക്കും വ്യക്തിപരമായി ഓരോ ഇഷ്ടങ്ങളുണ്ടാവും, ഞാനൊരിക്കലും നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാനോ അല്ലെങ്കിൽ എന്റെ ഇഷ്ടങ്ങൾ നിങ്ങളുടെ മുകളിൽ അടിച്ചേല്പിക്കാനോ ഞാൻ വരുന്നില്ല. എന്റെ ഇഷ്ടങ്ങൾ എന്റെ വ്യക്തിപരമായിട്ടുള്ള ഇഷ്ടങ്ങളാണ്. എന്റെ കാഴ്ചപ്പാടുകളും, നിലപാടുകളും അതെല്ലാം എന്റെ വ്യക്തിപരമായിട്ടുള്ള കാര്യങ്ങളാണ്. എനിക്ക് ബിജെപി എന്ന പാർട്ടിയിൽ അംഗത്വം പോലുമില്ല, പക്ഷെ ഞാനിപ്പോൾ പറയുന്നു എനിക്ക് ബിജെപി എന്ന പാർട്ടിയെ ഇഷ്ടമാണ്. ലോകത്തെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒരാളാണ് നരേന്ദ്രമോദി. വലിയ ഇൻസ്പിരേഷനാണ് അദ്ദേഹം. നിങ്ങൾക്ക് സത്യം പറഞ്ഞാൽ പേടിയാണ്, ബിജെപി എങ്ങനാനും കേരളം ഇനി ഭരിച്ചാലോ? അങ്ങനെയൊരു ദിവസം വരും. അധികം താമസിക്കാതെ വരും." റോബിൻ പറഞ്ഞു. തന്റെ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു റോബിൻ വീഐഡിയോ പങ്കുവച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റീ റിലീസില്‍ നേടിയത് 5 കോടിക്കടുത്ത്, വീണ്ടും ആ മോഹൻലാല്‍ ചിത്രം തിയറ്ററുകളിലേക്ക്
നേടിയത് 25 കോടിയിലേറെ, അനശ്വര രാജൻ ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു