നടൻമാരായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകര്‍ ഏറ്റുമുട്ടി, ഒരാള്‍ കൊല്ലപ്പെട്ടു

Published : Apr 24, 2023, 11:17 AM IST
നടൻമാരായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകര്‍ ഏറ്റുമുട്ടി, ഒരാള്‍ കൊല്ലപ്പെട്ടു

Synopsis

കിഷോര്‍ എന്ന ആളാണ് കൊല്ലപ്പെട്ടത്.

ചലച്ചിത്ര ലോകത്തെ മോശം പ്രവണതകളിലൊന്നാണ് താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍. ആരാധകര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ എത്തിയ ദാരുണമായ സംഭവമാണ് ആന്ധ്രാപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എലുരു പൊലീസ് കൊലപാതകിയെ അറസ്റ്റ് ചെയ്‍തിട്ടുമുണ്ട്. കിഷോര്‍ എന്ന ആളാണ് കൊല്ലപ്പെട്ടത്.

അത്‍ഥിലിയിലാണ് ഇങ്ങനെ ദാരുണമായ സംഭവമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. എല്ലൂരിലെ ഹരികുമാറും കിഷോര്‍ കുമാറും ഇവിടേയ്‍ക്ക് ജോലിക്കായി എത്തിയതായിരുന്നു. എല്ലൂരുവിലെ പ്രഭാസ് ഫാൻസ് അസോസിയേഷൻ സെക്രട്ടറിയാണ് ഹരികുമാര്‍. കിഷോര്‍ ആകട്ടെ പവൻ കല്യാണിന്റെ കടുത്ത ആരാധകനും.

ഹരികുമാര്‍ പ്രഭാസിന്റെ ഫോട്ടോ വാട്‍സ് ആപ് സ്റ്റാറ്റസായി ഇട്ടതാണ് പ്രശ്‍നങ്ങള്‍ക്ക് തുടക്കം. താൻ ഒരു പവൻ കല്യാണ്‍ ആരാധകനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വീഡിയോ സ്റ്റാറ്റസ് ആക്കണമെന്നും കിഷോര്‍ ഹരികുമാറിനോട് പറഞ്ഞു. എന്നാല്‍ ഹരി കുമാര്‍ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. താൻ പ്രഭാസിന്റെ ഫാൻ ആണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വീഡിയോ കിഷോര്‍ സ്റ്റാറ്റസ് ആക്കണമെന്നും ഹരി കുമാര്‍ പറഞ്ഞു.

ഇതിനെ ചൊല്ലിയാണ് കിഷോറും ഹരി കുമാറും തര്‍ക്കം തുടങ്ങിത്. നടൻ പ്രഭാസിന്റെ ഫോട്ടോ മാറ്റുകയും പവൻ കല്യാണിനെ സ്റ്റാറ്റസാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഹരി കുമാര്‍ തയ്യാറായില്ല. കിഷോര്‍ പ്രഭാസിനെയും താരത്തിന്റെ ആരാധകനായ ഹരി കുമാറെയും ശകാരിക്കാൻ തുടങ്ങുകയും ചെയ്‍തു. തന്റെ ഇഷ്‍ട താരത്തെ അപമാനിച്ചതിനാല്‍ കിഷോറിനെ ഹരി കുമാര്‍ ആക്രമിച്ചു. കിഷോറും ഹരി കുമാറും വടിയും സിമന്റു കട്ടയും എടുത്ത് പരസ്‍പരം മര്‍ദ്ദിച്ചു. പരസ്‍പരമുള്ള ആക്രമണത്തില്‍ കിഷോറിന് ജീവൻ നഷ്‍ടമാകുകയും ചെയ്‍തുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസെത്തി ഹരി കുമാറിനെ അറസ്റ്റ് ചെയ്‍തു എന്നുമാണ് റിപ്പോര്‍ട്ട്.

Read More: നാഗ ചൈതന്യ ചിത്രത്തിനായി ഇളയരാജയുടെ സംഗീതം, 'കസ്റ്റഡി'യിലെ ഗാനം പുറത്ത്

PREV
click me!

Recommended Stories

രേഖാചിത്രം മുതൽ കളങ്കാവൽ വരെ; തലയെടുപ്പോടെ മോളിവുഡ്; 2025ലെ മികച്ച 10 മലയാള സിനിമകൾ
അരുണ്‍ വിജയ് നായകനാവുന്ന പുതിയ ചിത്രം; 'രെട്ട തല' ക്രിസ്‍മസ് റിലീസ്