'വൺ-പഞ്ച് മാൻ' സൂപ്പർ ഹിറ്റായിട്ടും ജെൻസികൾക്ക് പിടികിട്ടാതെ പോയതെന്തുകൊണ്ട്?

Published : Dec 01, 2025, 06:56 PM IST
One Punch Man

Synopsis

ഒരു നായകൻ. ഒറ്റയടിക്ക് ഏത് വില്ലനെയും തീർക്കും. ആരും തോൽപ്പിക്കാനില്ല. എങ്ങും ആക്ഷൻ. ഇത്രയൊക്കെ ഉണ്ടായിട്ടും 'വൺ-പഞ്ച് മാൻ'  എന്ന ലോകപ്രശസ്ത ആനിമേഷൻ പരമ്പരയെ ജെൻ സികൾ  വേണ്ടത്ര ഏറ്റെടുക്കുന്നില്ലെങ്കിൽ, അതിനർത്ഥം അവരുടെ കാഴ്ചാരീതികൾ മാറി എന്നാണ്.

ഒറ്റയടിക്ക് ഏത് ശത്രുവിനെയും മലർത്തിയടിക്കാൻ കഴിയുന്ന, കഷണ്ടിത്തലയനായ ഒരു നായകന്റെ കഥ. കേൾക്കുമ്പോൾ തന്നെ, ഹാസ്യവും അമിത നാടകീയതയും ഇഷ്ടപ്പെടുന്ന ജെൻ സി പ്രേക്ഷകർക്ക് 'വൺ-പഞ്ച് മാൻ' എന്ന ആനിമേഷൻ ഒരു വലിയ ഹിറ്റാകേണ്ടതായിരുന്നു. ട്രോളുകളായി മാറാൻ സാധ്യതയുള്ള രംഗങ്ങൾ, കോമഡി, ശക്തമായ ആക്ഷൻ രംഗങ്ങൾ ഇവയെല്ലാം ജെൻ സികൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്.

എന്നിട്ടും, 2010-കളിലെ ഏറ്റവും ഹൈപ്പ് ചെയ്യപ്പെട്ട ഈ ആനിമേഷൻ പരമ്പര, സോഷ്യൽ മീഡിയയിലും, സൈക്കോളജിക്കൽ ഡെപ്ത്തിലും വളർന്നുവന്ന യുവതലമുറയെ വേണ്ടത്ര ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതെന്തുകൊണ്ട്? ഒറ്റവാക്കിൽ പറഞ്ഞാൽ, ഈ ആനിമേഷൻ സൃഷ്ടിക്കപ്പെട്ട കാലഘട്ടത്തിൽ നിന്ന് തമാശയുടെ ട്രെൻഡുകളും ആനിമേഷൻ ലോകവും ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.

മെറ്റാ-ഹ്യൂമറിന്റെ നിലവാരം മാറി

'വൺ-പഞ്ച് മാൻ' പുറത്തിറങ്ങുന്ന കാലത്ത്, 'ശോനെൻ ആനിമേഷൻ' ട്രോപ്പുകളെ കളിയാക്കുന്ന അതിന്റെ ശൈലി പുതിയ അനുഭവമായിരുന്നു. അമാനുഷിക ശക്തിയുള്ള നായകൻ എപ്പോഴും വിരസനും നിസ്സംഗനുമായിരിക്കുന്നത് വലിയ ആശയമായിരുന്നു. എന്നാൽ, ജെൻ സികൾ വളർന്നത് ഐറണി, മെറ്റാ-ജോക്കുകൾ, സ്വയം അവബോധമുള്ള ഹാസ്യം എന്നിവ നിറഞ്ഞ ഒരു ഓൺലൈൻ ലോകത്താണ്. ഒരു എപ്പിസോഡ് ഇറങ്ങുന്നതിന് മുൻപ് തന്നെ പല രംഗങ്ങളും ട്രോളുകളായി മാറുന്ന ഈ കാലത്ത്, ഒപിഎം അവതരിപ്പിക്കുന്ന 'പഴയ' രീതിയിലുള്ള ആക്ഷേപഹാസ്യം (Parody) പഴയതായി തോന്നാം. തമാശയുടെ പരിണാമത്തിൽ ഒപിഎം അൽപം പിന്നിലായിപ്പോയി.

 'സൈതാമ' എന്ന കഥാപാത്രം പര്യാപ്തമല്ല

ജെൻ സികൾക്ക് വൈകാരികമായി സങ്കീർണ്ണതകളുള്ള, എന്നാൽ വിചിത്രമായ കഥാപാത്രങ്ങളെ ഇഷ്ടമാണ്. നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്കകളുമായി പോരാടുന്ന, എന്നാൽ ആകർഷകമായ രൂപമുള്ള നായകന്മാരെയാണ് അവർ ഇഷ്ടപ്പെടുന്നത്. എന്നാൽ, ഒപിഎം-ലെ നായകനായ 'സൈതാമ' തികച്ചും വ്യത്യാസ്തനായ കഥാപാത്രമാണ്. അമിതമായ ശക്തി കാരണം വിരസത ബാധിച്ച, വികാരമില്ലാത്ത ഒരു 'ആന്റി-ക്ലൈമാക്‌സ്' രാജാവാണ് അദ്ദേഹം. ഈ 'Deadpan' സ്വഭാവം ചിരിപ്പിക്കുമെങ്കിലും, ജെൻ സികൾ കൊതിക്കുന്ന വൈകാരികമായ വളർച്ചയോ , അഗാധമായ മനഃശാസ്ത്രപരമായ ചിന്തകളോ സൈതാമ നൽകുന്നില്ല. പുലർച്ചെ 3 മണിക്ക് ഇരുന്ന് കൂടുതൽ വിശകലനം ചെയ്യാൻ പറ്റിയ ഒരു വൈകാരിക ഭാരം സൈതാമക്കില്ല.

വലിയ ഇടവേളകൾ ഹൈപ്പിനെ ഇല്ലാതാക്കി

ഒരു വീഡിയോ ലോഡ് ചെയ്യാൻ വൈകിയാൽ അടുത്ത ആപ്പിലേക്ക് പോകുന്ന തലമുറയാണ് ജെൻ സികൾ. വർഷങ്ങൾ നീണ്ട ഇടവേളകൾ സഹിക്കാനുള്ള ക്ഷമ അവർക്കില്ല. സീസൺ 1-ന്റെ വൻ വിജയത്തിനുശേഷം സീസൺ 2-നായി വന്ന നീണ്ട കാത്തിരിപ്പ്, ആനിമേഷന്റെ ഹൈപ്പ് പൂർണ്ണമായും ഇല്ലാതാക്കി. ഒപിഎം തിരിച്ചെത്തിയപ്പോഴേക്കും, ഇന്റർനെറ്റ് 'Demon Slayer', 'Jujutsu Kaisen' പോലുള്ള തീവ്രമായ കഥാപാത്രത്തിലേക്കും മികച്ച ആക്ഷൻ രംഗങ്ങളുള്ള പുതിയ ആനിമേഷനുകളിലേക്കും മാറിയിരുന്നു.

സീസൺ 2-ലെ ആനിമേഷൻ നിലവാരം കുറഞ്ഞു

ജെൻ സി കാഴ്ചക്കാർ ആനിമേഷൻ വെറുതെ കാണുക മാത്രമല്ല, അതിനെ ഫ്രെയിം ബൈ ഫ്രെയിം വിശകലനം ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്യുന്നവരാണ്. സീസൺ 1-ൽ കണ്ട ആനിമേഷന്റെ ദൃശ്യ വിസ്മയം സീസൺ 2-ൽ സ്റ്റുഡിയോ മാറിയപ്പോൾ കുറഞ്ഞത് വലിയ നിരാശയായി. ആക്ഷൻ രംഗങ്ങളിലെ ഊർജ്ജസ്വലതയും സൂക്ഷ്മതയും കുറഞ്ഞത് ഈ തലമുറ വളരെ വേഗം തിരിച്ചറിഞ്ഞു, ഇത് പരമ്പരയോടുള്ള താൽപ്പര്യം കുറയാൻ കാരണമായി.

കഥയുടെ വേഗത കുറഞ്ഞു

'വൺ-പഞ്ച് മാൻ' ഒരു ആക്ഷേപഹാസ്യമായതുകൊണ്ട് കഥാപാത്രങ്ങളേക്കാൾ പ്രമേയങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ, ജെൻ സികൾക്ക് ആകാംഷ നൽകുന്നതും, വേഗത്തിൽ വികസിക്കുന്നതുമായ കഥാഗതിയാണ് ആവശ്യം. ഒപിഎം-ലെ കഥാഗതി മന്ദഗതിയിലുള്ള 'വൈബ്സ് എപ്പിസോഡുകൾ' പോലെ അനുഭവപ്പെട്ടു. പലപ്പോഴും 27 ടാബുകൾ തുറന്നിട്ടും ഡെഡ്‌ലൈനുകൾക്ക് വേണ്ടി ഓടുന്ന ഒരു തലമുറയ്ക്ക് ഇത് അത്ര അനുയോജ്യമായി തോന്നിയില്ല.

'വൺ-പഞ്ച് മാൻ' പരാജയപ്പെട്ടു എന്ന് പറയാനാവില്ല. എന്നാൽ, ജെൻ സികൾക്ക് ഇഷ്ടപ്പെട്ട വൈകാരികമായ തീവ്രത, കഥാപാത്രങ്ങളുടെ ആഴം, വേഗതയേറിയ കഥപറച്ചിൽ എന്നിവയനുസരിച്ച് ഈ ആനിമേഷൻ നിർമ്മിക്കപ്പെട്ടില്ല. പുതിയ, കൂടുതൽ വൈകാരികവും കാഴ്ചയിൽ ആകർഷകവുമായ ആനിമേഷനുകൾക്ക് വഴി തുറന്നു കൊടുത്ത ഒരു നായകനാണ് സൈതാമ. ഈ വിമർശനങ്ങളെക്കുറിച്ചെല്ലാം സൈതാമയോട് ചോദിച്ചാൽ, അദ്ദേഹം ഒരുപക്ഷേ തോളിലൊന്ന് കുലുക്കി ചിരിച്ചുകൊണ്ട്, എല്ലാത്തിനോടും തനിക്ക് വിരസതയാണെന്ന് പറയുമായിരിക്കും. കാരണം, ഇതൊന്നു അദ്ദേഹത്തെ ബാധിക്കുന്ന കാര്യമാല്ല. ജെൻ സികൾ പോലും!

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ