
ലെഗസി വീക്കിന്റെ ഭാഗമായെത്തിയ റിയാസ് സലീമും ഇപ്പോഴത്തെ മൽസരാർത്ഥിയുമായ വിക്കി തഗ്ഗും തമ്മിൽ ബിഗ്ബോസ് ഹൗസിൽ വെച്ചു നടന്ന വാഗ്വാദം അകത്തും പുറത്തും വലിയ ചർച്ചയായിരുന്നു. വിക്കിയെ 'വാഴ' എന്നാണ് റിയാസ് വിശേഷിപ്പിച്ചത്. പിന്നാലെ റിയാസിനെ വിക്കി മാഡം എന്നു വിളിച്ചതും വലിയ വിവാദമായി. ഈ പരാമർശത്തിൽ വിക്കി പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ 7 മൽസരാർത്ഥിയും ഇൻഫ്ളുവൻസറുമായ ഒനീൽ. വാഴ എന്നു പ്രയോഗം ഒട്ടും പുരോഗമനപരമല്ലെന്നും കാലങ്ങളായി പുരുഷൻമാരെ അപമാനിക്കാനും അടിച്ചുതാഴ്ത്താനും ഉപയോഗിക്കുന്ന പദമാണ് അതെന്നും ഒനീൽ ചൂണ്ടിക്കാട്ടി. വിക്കി പറഞ്ഞതിനെയും അംഗീകരിക്കുന്നില്ലെന്നും എന്നാൽ റിയാസിനെപ്പോലെ പുരോഗമനവാദിയായ ഒരാളിൽ നിന്നും അത് പ്രതീക്ഷിച്ചില്ലെന്നും ഒനീൽ പറയുന്നു.
"ഒരാളെ 'വാഴ' എന്ന് വിളിക്കുന്നത് ഒട്ടും പുരോഗമനപരമായ കാര്യമല്ല. കാലങ്ങളായി ഒരാളെ അധിക്ഷേപിക്കാൻ ഉപയോഗിച്ചുവരുന്ന വാക്കാണത്. നട്ടെല്ലില്ലാത്തവൻ, കഴിവുകെട്ടവൻ, അല്ലെങ്കിൽ സമൂഹം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് ഉയരാത്തവൻ എന്നൊക്കെ മുദ്രകുത്തപ്പെടുന്ന പുരുഷന്മാരെ പരിഹസിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണിത്. റിയാസിനെപ്പോലെ പുരോഗമന ചിന്താഗതിയുള്ള ഒരാൾ 'വാഴ' എന്ന വാക്ക് ഉപയോഗിക്കുന്നത് ഒരു ഗെയിം ചേഞ്ചിങ്ങ് മൂവ് ആയൊന്നും കാണാനാകില്ല. അത് വളരെ തരംതാഴ്ന്ന രീതിയിലുള്ള അധിക്ഷേപമാണ്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
"ഈ പ്രയോഗം എത്ര പുരുഷന്മാരെയാണ് മാനസികമായി ബാധിച്ചിട്ടുള്ളത്? ബിഗ് ബോസ് മത്സരാർത്ഥികൾ ഷോയിൽ നിന്ന് പുറത്തുവന്ന ശേഷവും വ്യക്തിഹത്യയുടെയും സൈബർ ബുള്ളിയിങ്ങിന്റെയും ആഘാതങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ ബിഗ് ബോസ് കുടുംബത്തിൽപ്പെട്ട ഒരാളുടെ നാവിൽ നിന്ന് ഒരിക്കലും പുറത്തുവരാൻ പാടില്ലാത്തൊരു വാക്കാണിത്", ഒനീൽ വീഡിയോയിൽ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ