
വിശാഖ് നായകനായി വേഷമിട്ട പുതിയ ചിത്രമാണ് 'ഒന്നാം സാക്ഷി പരേതൻ'. അരുണ്‍ വനജ രാജുവാണ് സംവിധാനം. അരുണ്‍ വനജ രാജുവാണ് തിരക്കഥയും. നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധയാകര്‍ഷിച്ച ചിത്രം 'ഒന്നാം സാക്ഷി പരേതൻ' ഓണം റിലീസായി 25ന് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുന്നു.
ഹരികൃഷ്‍ണൻ സാനു, അരുൺ ഭാസ്‍കരൻ, നിഖിത, വിനയ, അനുഷ് മോഹൻ, അനുരാജ്, രാജമൗലി, ആനന്ദ് കൃഷ്‍ണൻ, അനൂപ്, രാജേഷ്, തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. പൂർണമായും തിരുവനന്തപുരം വെഞ്ഞാറമൂട് കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നിരിക്കുന്നത്. ശ്യാം അമ്പാടിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാകേഷ് അശോകയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
എവിആർ പ്രൊഡക്ഷന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രവീണ്‍ മണക്കാട്ടും സ്വാതിയുമാണ് സഹനിര്‍മാണം. പ്രൊജക്റ്റ് ഡിസൈനർ അഭിലാഷ് മോഹൻ. ചിത്രത്തിന്റെ മേക്കപ്പ് ലാല്‍ കരമന. ചിത്രത്തിന് മികച്ച തിരക്കഥയ്‍ക്കടക്കം അന്താരാഷ്‍ട്ര ചലച്ചിത്ര മേളകളില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. സൗണ്ട് ഡിസൈൻ ഷാജി നിര്‍വഹിച്ചപ്പോള്‍ കല അരവിന്ദ് രഘുനാഥ് ആണ്.
ഷറഫുദ്ദീനും രജിഷ വിജയനും ഒന്നിച്ച ചിത്രം 'മധുര മനോഹര മോഹം' എന്ന ചിത്രം അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്‍തിരുന്നു. ചിത്രം എച്ച്‍ആര്‍ ഒടിടിയിലാണ് സ്‍ട്രീമിംഗ്. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗിന്. ബി3എം പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിര്‍മാണം. ബിന്ദു പണിക്കര്‍, ആര്‍ഷ, വിജയരാഘവൻ, സൈജു കുറുപ്പ്, അരവിന്ദ് എസ് കെ, സൂരജ് നായര്‍, മീനാക്ഷി വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. ഹിഷാം അബ്‍ദുള്‍ വഹാബിന്റെ സംഗീതത്തിലുള്ള ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന് സെല്‍വരാജ് ചന്ദ്രു ആണ്.
Read More: കേരളത്തില്‍ മാത്രം 502 സ്ക്രീനുകള്‍. ഓപണിംഗില്‍ റെക്കോര്‍ഡ് ഇടുമോ 'കിംഗ് ഓഫ് കൊത്ത'
<p><span ><strong><a href="https://www.youtube.com/watch?v=Ko18SgceYX8" id="promotionalvideo" rel="nofollow" target="_blank">ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക </a></strong></span></p>
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ