
സിനിമാ പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്ന് വരുന്ന മറ്റ് യുവതാരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തനാണ് പ്രണവ്. അഭിമുഖങ്ങള്‍ കൊടുക്കാന്‍ ഇഷ്ടമല്ലാത്ത, വല്ലപ്പോഴുമൊരിക്കല്‍ സിനിമ ചെയ്യുന്ന, ഷൂട്ടിംഗ് കഴിഞ്ഞാല്‍ അടുത്ത യാത്രയ്ക്കായി ബാഗ് പാക്ക് ചെയ്യുന്ന ആള്‍. ഈ പ്രത്യേകതകളൊക്കെ ചേരുന്നതാണ് പ്രണവിന്‍റെ ഓഫ് സ്ക്രീന്‍ ഇമേജ്. പ്രണവ് അഭിനയിച്ച ചിത്രങ്ങളിലെ സഹപ്രവര്‍ത്തകര്‍ പലപ്പോഴും അദ്ദേഹത്തിന്‍റെ ലാളിത്യത്തെക്കുറിച്ചും മറ്റ് സ്വഭാവ വിശേഷങ്ങളെക്കുറിച്ചുമൊക്കെ വാചാലരാവാറുണ്ട്. ഇപ്പോഴിതാ 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണവിനെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയ ഛായാഗ്രാഹകന്‍ പ്രണവിനെ ആദ്യം കണ്ട അനുഭവം പറയുകയാണ്.
തമ്പി കണ്ണന്താനത്തിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2002 ല്‍ പുറത്തെത്തിയ ഒന്നാമന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി ആയിരുന്നു പ്രണവിന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച രവിശങ്കറിന്‍റെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ആയിരുന്ന അനില്‍ ഗോപിനാഥ് ആണ് ആ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കവെ പ്രണവിനെക്കുറിച്ചും പറയുന്നത്. മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്.
ഒന്നാമന്‍ സെറ്റിലെത്തിയ പ്രണവിനെക്കുറിച്ച് അനില്‍ ഗോപിനാഥ് പറയുന്നത് ഇങ്ങനെ- “മകന്‍ ആദ്യമായിട്ട് തുടങ്ങുന്നത് ആ പടത്തിലാണ്. അവന്‍ അന്നേ നമ്മളെ ഞെട്ടിച്ചതാണ്. ലാലേട്ടന്‍റെ മകനെക്കുറിച്ച് ഇന്നൊക്കെ പറയുന്നതിന് എത്രയോ മുന്‍പ് അന്നേ ഞാന്‍ പലരോടും പറഞ്ഞിട്ടുള്ളതാണ്. മട്ടാഞ്ചേരിയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ അന്ന് സുചിത്ര ചേച്ചിയാണ് കൂടെ വരുന്നത്. ഒപ്പം ഒരു കസിന്‍ സിസ്റ്ററും ഉണ്ട്. അവര്‍ കസേരയിട്ട് ഏതെങ്കിലും മരത്തിന്‍റെ ചുവട്ടില്‍ ഇരിക്കും. ഈ പയ്യന് (പ്രണവ്) പത്ത് വയസിന് താഴെയേ വരൂ. മട്ടാഞ്ചേരിയില്‍ ഐസ്ക്രീം ഒക്കെ പെട്ടിയില്‍ കൊണ്ടുവരില്ലേ. ആ ഐസ്ക്രീം ഒക്കെ വാങ്ങി കഴിച്ചുകൊണ്ട് എവിടെയെങ്കിലും പോയി ഇരിക്കും. അവന് അവിടെ ഷൂട്ടിംഗ് നടക്കുന്നെന്നോ തമ്പി കണ്ണന്താനം സാര്‍ അവിടെ ഉണ്ടെന്നോ അവന്‍റെ അമ്മ അവിടെ ഇരിക്കുന്നെന്നോ ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്നോ ഒന്നും പുള്ളിയുടെ ചിന്തയില്‍ ഇല്ല. പുള്ളി ഐസ്ക്രീം ഒക്കെ വാങ്ങി കഴിച്ച് തിരയൊക്കെ എണ്ണി അങ്ങനെ ഇരിക്കും. ആരെങ്കിലും പോകുന്നുണ്ടെങ്കില്‍ അവരെ ഇങ്ങനെ നോക്കിയിരിക്കും. കപ്പലണ്ടി പോയാല്‍ അത് വാങ്ങിക്കും”, അനില്‍ ഗോപിനാഥ് പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ