സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണ ആഹ്വാനം; ഇന്ത്യയില്‍ കളക്ഷനില്‍ കുതിച്ച് ഓപ്പണ്‍ഹെയ്മര്‍

Published : Jul 30, 2023, 07:01 PM IST
സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണ ആഹ്വാനം; ഇന്ത്യയില്‍ കളക്ഷനില്‍ കുതിച്ച് ഓപ്പണ്‍ഹെയ്മര്‍

Synopsis

ജൂലൈ 21നാണ് ഈ ചിത്രം ഇറങ്ങിയത്. മറ്റൊരു ഹോളിവുഡ് വന്‍ ചിത്രമായ ബാര്‍ബിയുമായി ക്ലാഷ് ഉണ്ടായിട്ടും ഇന്ത്യന്‍ ബോക്സോഫീസില്‍ സമീപകാല ഹോളിവുഡ് ചിത്രങ്ങളുടെ നിലവച്ച് നോക്കുന്പോള്‍ മികച്ച നിലയിലാണ് ഓപ്പണ്‍ഹെയ്മര്‍. 

മുംബൈ: ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കല്‍ ഡ്രാമ ഓപ്പണ്‍ഹെയ്മര്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ മികച്ച പ്രകടനം തുടരുന്നു. ചിത്രം അതിന്‍റെ രണ്ടാം ശനിയാഴ്ചയോടെ മൊത്തം ഇന്ത്യന്‍ കളക്ഷന്‍ 84.8 കോടിയായി ഉയര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിലെ ലൈംഗിക രംഗത്തില്‍ ഭഗവത് ഗീത വായിക്കുന്ന സീന്‍ വന്നതിനാല്‍ ചിത്രത്തിന് ബഹിഷ്കരണ ഭീഷണി നേരിടുന്നതിനിടെയാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. 

ജൂലൈ 21നാണ് ഈ ചിത്രം ഇറങ്ങിയത്. മറ്റൊരു ഹോളിവുഡ് വന്‍ ചിത്രമായ ബാര്‍ബിയുമായി ക്ലാഷ് ഉണ്ടായിട്ടും ഇന്ത്യന്‍ ബോക്സോഫീസില്‍ സമീപകാല ഹോളിവുഡ് ചിത്രങ്ങളുടെ നിലവച്ച് നോക്കുന്പോള്‍ മികച്ച നിലയിലാണ് ഓപ്പണ്‍ഹെയ്മര്‍. ഓപ്പണ്‍ഹെയ്മറും ബാര്‍ബിയും ചേര്‍ന്ന് അതിന്‍റെ ഓപ്പണിംഗ് വാരത്തില്‍ 100 കോടി നേട്ടം കൈവരിച്ചിട്ടുണ്ട്. ആദ്യവാരത്തില്‍ ഓപ്പണ്‍ഹെയ്മര്‍ ഒറ്റയ്ക്ക് 73.20 കോടിയാണ് നേടിയത്.

തുടര്‍ന്ന് വന്ന രണ്ടാം വെള്ളിയാഴ്ച ചിത്രം 4.35 കോടി നേടി. തുടര്‍ന്ന് വന്ന ശനിയാഴ്ച ചിത്രം 7.25 കോടി നേടി. ഇതോടെ ചിത്രത്തിന്‍റെ ടോട്ടല്‍ കളക്ഷന്‍ ഇതുവരെ 84.80 കോടിയായി. ഞായറാഴ്ചയും ചിത്രം മികച്ച കളക്ഷന്‍ പ്രതീക്ഷിക്കുന്നുണ്ട്. ചിത്രം നൂറുകോടി ക്ലബില്‍ എത്തും എന്നാണ് വിതരണക്കാരെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍റേര്‍ഡിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. 

എന്നാല്‍ കൈ ബേർഡും മാർട്ടിൻ ജെ. ഷെർവിനും ചേർന്ന് 2005-ൽ എഴുതിയ "അമേരിക്കൻ പ്രൊമിത്യൂസ്" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍ഹെയ്‍മര്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആഗോള വ്യാപകമായി ചിത്രം നേടുന്നത്.

 യുഎസില്‍ മാത്രം ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 80 മില്യണ്‍ ഡോളര്‍ (656 കോടി രൂപ) ആണ് ചിത്രം നേടിയിരിക്കുന്നത്. ജെ റോബര്‍ട്ട് ഓപ്പണ്‍ഹെയ്മര്‍ എന്ന, ലോകത്തിലെ ആദ്യ അണ്വായുധങ്ങളുടെ നിര്‍മ്മാണത്തില്‍ മുഖ്യ പങ്ക് വഹിച്ച തിയററ്റിക്കല്‍ ഫിസിസിസ്റ്റിന്‍റെ ജീവിതം പറയുന്ന ചിത്രം എപിക് ബയോഗ്രഫിക്കല്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ഒന്നാണ്.

ഡാൻസ് കളിച്ച് സിദ്ധുവിനെ മയക്കുമോ വേദിക?; വൈറലായി ശരണ്യയുടെ കാവാലയ്യ ഡാൻസ്

ഓട്ട്സ് പുട്ടും മീൻ കറിയും തയാറാക്കി ചന്ദ്രയും ടോഷും; സംശയം മാറാതെ ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു