കാവലാ എന്ന ഫാസ്റ്റ് നമ്പറിന് ചുവടു വെക്കുന്നതോ സീരിയലിലെ ഭർത്താവായ കെ കെ മേനോനൊപ്പമാണ്.  

തിരുവനന്തപുരം: കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശരണ്യ ആനന്ദ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് നടി. കുടുംബവിളക്കിൽ വേദിക എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ശരണ്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. 

അതിന് മുന്‍പ് സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും സീരിയലിലെ വേഷമാണ് ശരണ്യക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്. ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിലാണ് ശരണ്യ മുൻപ് അഭിനയിച്ചത്. പക്ഷെ കരിയറിൽ ഒരു വഴിത്തിരിവുണ്ടാകാൻ ശരണ്യക്ക് വേദിക ആകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്ന ഗാനത്തിന് നൃത്തച്ചുവടുകൾ വെക്കുകയാണ് താരം. കുടുംബവിളക്ക് സീരിയലിൻറെ സെറ്റിൽ വെച്ചാണ് ശരണ്യയുടെ പ്രകടനം. കാവലാ എന്ന ഫാസ്റ്റ് നമ്പറിന് ചുവടു വെക്കുന്നതോ സീരിയലിലെ ഭർത്താവായ കെ കെ മേനോനൊപ്പമാണ്. 

സീരിയലിൽ ഇപ്പോൾ വളരെ സീരിയസ് രംഗങ്ങളാണ് അരങ്ങേറുന്നതെങ്കിലും സെറ്റിൽ ഭയങ്കര അടിപൊളിയാണ് താരങ്ങളെന്നതിന് തെളിവ് കൂടിയാണ് ഈ വിഡിയോ. സീരിയലിൽ വേദികയെ എങ്ങിനെയെങ്കിലും ഡൈവോഴ്സ് ചെയ്ത് ഒഴിവാക്കാൻ ശ്രമിക്കുകയാണ് സിദ്ധു. ഇങ്ങനെ കാവാലയ്യ കാണിച്ചതുകൊണ്ടൊന്നും കാര്യമില്ല, താൻ ഡൈവോഴ്സ് ചെയ്യില്ല എന്നായിരിക്കും കരുതുന്നത് എന്ന് ചിലർ കമന്റിൽ പറയുന്നു.

സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളാണ് നടി വീഡിയോയായി പങ്കുവയ്ക്കാറുള്ളത്. രണ്ടു വർഷം മുമ്പായിരുന്നു വിവാഹം. ശരണ്യയുടെ ഭർത്താവ് മനേഷും താരത്തിനൊപ്പമുള്ള വീഡിയോകളിലും പ്രത്യക്ഷപ്പെടുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ്. 

View post on Instagram

അടുത്തിടെ ഏഷ്യനെറ്റിൽ ആരംഭിച്ച 'ഡാൻസിംഗ് സ്റ്റാർസ്' എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായി മനേഷും ശരണ്യയും എത്തിയിരുന്നു. ഇതോടെ കൂടുതൽ പേർക്ക് മനേഷ് പരിചിതനായി മാറി. ഇവരുടെ ഡാൻസ് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു.

ഓട്ട്സ് പുട്ടും മീൻ കറിയും തയാറാക്കി ചന്ദ്രയും ടോഷും; സംശയം മാറാതെ ആരാധകർ

നേരിട്ട് എത്താഞ്ഞിട്ടും 'ജയിലര്‍' ഓഡിയോ ലോഞ്ചില്‍ താരമായി ലാലേട്ടന്‍; രജനിയുടെയും നെല്‍സന്‍റെയും വാക്കുകള്‍

Asianet News Live ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം