
റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവൽ ത്രില്ലർ ചിത്രം ‘ഒറിജിനലി’ന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം ഒക്ടോബർ 23 വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, രാജേഷ് മാധവൻ എന്നിവർ ഒരുമിച്ചെത്തി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച വിവരം അറിയിക്കുന്ന വീഡിയോ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ മാസ് മീഡിയയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി. ഓൺലൈനിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് ചിത്രം തിയറ്ററുകളിൽ കാണാൻ പ്രേക്ഷകരെ ക്ഷണിക്കുന്നതാണ് വീഡിയോ.
സമയവുമായി കളിക്കാൻ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ‘നമ്മൾ സമയവുമായി കളിച്ചാൽ സമയം എന്തായാലും തിരിച്ചും കളിക്കും’ എന്ന കൗതുകമുണർത്തുന്ന ആശയമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കുന്ന ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു സിനിമാനുഭവമാണ് സമ്മാനിക്കുക. ശ്രീനാഥ് ഭാസി ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലിം, വിരു വിവേക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും ഫഹദ് ഫത്ലി ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവ്വഹിക്കുന്നത്. മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിംഗ് ചുമതലയും നിർവ്വഹിക്കുന്നു.
സച്ചിൻ സുധാകരൻ, ഹരിഹരൻ എം (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ നിർവ്വഹിക്കുന്നത്. റൊണെക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. പി സി സ്റ്റണ്ട്സ് ആക്ഷൻ കൊറിയോഗ്രാഫി നിർവ്വഹിക്കുന്നു. ജിപിൻ ഗോപിയാണ് ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചത്. ജാവേദ് ചെമ്പ് പ്രൊഡക്ഷൻ കൺട്രോളറായും കളർ പ്ലാനറ്റ് ഡി ഐ ചുമതലയും നിർവ്വഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ചിത്രത്തിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജിസിസി വിതരണ പങ്കാളി. ഒക്ടോബർ 23 ന് തിയറ്ററുകളിലെത്തുന്ന ‘ഒറിജിനലി’ന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ, ടിക്കറ്റ്സ് ന്യൂ, ഡിസ്ട്രിക്റ്റ് ആപ്പുകൾ വഴി ബുക്ക് ചെയ്യാം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ