ക്യാമ്പസ് പശ്ചാത്തലത്തില്‍ 'ഒരു ബൊഹീമിയന്‍ ഗാനം'; പുതിയ ചിത്രവുമായി ടോം ഇമ്മട്ടി

By Web TeamFirst Published Nov 19, 2021, 10:45 PM IST
Highlights

'1975 ദേശീയ അടിയന്തിരാവസ്ഥ' എന്നാണ് ടാഗ് ലൈന്‍

'ഒരു മെക്സിക്കന്‍ അപാരത' എന്ന വിജയചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് ടോം ഇമ്മട്ടി (Tom Emmatty). ടൊവീനോയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രവുമായിരുന്നു ഇത്. ഗാംബ്ലര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രം. ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്താനൊരുങ്ങുകയാണ് ടോം. ക്യാമ്പസ് പശ്ചാത്തലത്തില്‍, പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന് 'ഒരു ബൊഹീമിയന്‍ ഗാനം' (Oru Boheemian Ganam) എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടൊവീനോ തോമസ്, ആസിഫ് അലി എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്.

'1975 ദേശീയ അടിയന്തിരാവസ്ഥ' എന്നത് പോസ്റ്ററില്‍ ടാഗ് ലൈന്‍ ആയി ചേര്‍ത്തിട്ടുണ്ട്. ഒരു ക്യാംപസും മൈക്കുമൊക്കെയാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ബാദുഷ സിനിമാസ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നിവയുമായി ചേര്‍ന്ന് മാറ്റിനിയുടെ ബാനറില്‍ ബാദുഷയും ഷിനോട് മാത്യുവുമാണ് നിര്‍മ്മാണം. മാറ്റിനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രവുമാണ് ഇത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. വാര്‍ത്താ പ്രചരണം പി ശിവപ്രസാദ്. 

click me!