Don't Look Up movie|എന്തുകൊണ്ട് 'ഡോണ്ട് ലുക്ക് അപ്'?, കാരണം പറഞ്ഞ് ഡികാപ്രിയോ

Web Desk   | Asianet News
Published : Nov 19, 2021, 05:15 PM IST
Don't Look Up movie|എന്തുകൊണ്ട് 'ഡോണ്ട് ലുക്ക് അപ്'?, കാരണം പറഞ്ഞ് ഡികാപ്രിയോ

Synopsis

'ഡോണ്ട് ലുക്ക് അപെ'ന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഡികാപ്രിയോ.  

കേരളത്തിലും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഹോളിവുഡിന്റെ ലിയനാര്‍ഡോ ഡികാപ്രിയോ (Leonardo DiCaprio). 'ഡോണ്ട് ലുക്ക് അപെ'ന്ന (Don't Look Up) ചിത്രമാണ്  ലിയാനോ ഡികാപ്രിയോ നായകനായി ഇനി എത്താനുള്ളത്. 'ഡോണ്ട് ലുക്ക് അപി'ന്റെ പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്തുകൊണ്ടാണ് താൻ ചിത്രത്തില്‍ അഭിനയിക്കാൻ തയ്യാറായതെന്ന് പറയുകയാണ് ലിയനാര്‍ഡോ ഡികാപ്രിയോ ഇപോള്‍.

കാലാവസ്ഥ പ്രതിസന്ധിയുടെ പ്രത്യക്ഷ സൂചനകളാണ് 'ഡോണ്ട് ലുക്ക് അപ്' പറയുന്നത് എന്ന് ലിയനാര്‍ഡോ ഡികാപ്രിയോ വ്യക്തമാക്കുന്നു. ഭൂമിക്ക് ഭീഷണിയാകുന്ന ഒരു ധൂമകേതുവിനെ കുറിച്ച് മനുഷ്യരാശിക്ക് മുന്നറിയിപ്പ് നല്‍കുന്ന ജ്യോതിശാസ്‍ത്രജ്ഞരുടെ കഥയാണ് ചിത്രം പറയുന്നത്. എങ്ങനെയാണ് ഒരു ജീവിവര്‍ഗം എന്ന നിലയില്‍ ആസന്നമായ ഒരു പ്രതിസന്ധിയെ നാം നേരിടുന്നത് എന്ന് ലിയനാര്‍ഡോ ഡികാപ്രിയോ ചോദിക്കുന്നു. 'ഡോണ്ട് ലുക്ക് അപെ'ന്ന് ചിത്രം വ്യത്യസ്‍തമായ സംവാദങ്ങള്‍ തുടങ്ങുമെന്ന് താൻ പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള മനുഷ്യരാശിയുടെ കഴിവിനെക്കുറിച്ച് തനിക്ക് വലിയ പ്രതീക്ഷയില്ല. പക്ഷേ മാറ്റങ്ങള്‍ സൃഷ്‍ടിക്കാൻ ചിത്രം അധികാരികളെ പ്രേരിപ്പിക്കുമെന്ന് കരുതുന്നുവെന്ന് ലിയാനോ ഡികാപ്രിയോ പറയുന്നു . 'ഡോണ്ട് ലുക്ക് അപെ'ന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ലിയനാര്‍ഡോ ഡികാപ്രിയോ.

ആദം മക്കെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സറ്റയറിക്കല്‍ സയൻസ് ഫിക്ഷൻ ബ്ലാക് കോമഡി ആയിട്ടാണ് 'ഡോണ്ട് ലുക്ക് അപ്' എത്തുക. ആദം മക്കെ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. കെവിൻ മെസ്സികുമായി ചേര്‍ന്ന് 'ഡോണ്ട് ലുക്ക് അപ്' നിര്‍മിക്കുന്നു.

'ഡോണ്ട് ലുക്ക് അപെ'ന്ന ചിത്രത്തില്‍ ലിയനാര്‍ഡോ ഡികാപ്രിയോയ്‍ക്ക് ഒപ്പം ജെന്നിഫര്‍ ലോറൻസും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ലൈനസ് സാൻഡ്‍ഗ്രെനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  നിക്കോളാസ് ബ്രിടെലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഡിസംബര്‍ 10നാണ് ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹന്‍ലാലിന്‍റെ അടുത്ത ബിഗ് സ്ക്രീന്‍ എന്‍ട്രി 'പേട്രിയറ്റോ' 'ദൃശ്യം മൂന്നോ' അല്ല; ഔദ്യോഗിക പ്രഖ്യാപനം
ഇതാണ് ബ്രാന്‍ഡ് മമ്മൂട്ടി! മറ്റ് സമീപകാല ചിത്രങ്ങള്‍ക്കൊന്നുമില്ലാത്ത നേട്ടവുമായി 'കളങ്കാവല്‍'