Latest Videos

കിസ്മത്തിനും തൊട്ടപ്പനും ശേഷം 'ഒരു കട്ടിൽ ഒരു മുറി'യുമായി ഷാനവാസ്, വിശേഷങ്ങൾ അറിയാം! ട്രെയിലറും കാണാം

By Web TeamFirst Published Apr 7, 2024, 9:16 PM IST
Highlights

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്‍റെ ട്രെയിലറെത്തി. സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിട്ടുള്ള 'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് 'ഒരു കട്ടിൽ ഒരു മുറി'. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ  മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.

യോദ്ധ ആകെ നേടിയത് എത്രയാണ്?, ഒടിടിയില്‍ എവിടെ, എപ്പോള്‍?

ട്രെയിലർ വിശേഷം ഇങ്ങനെ

ഒരു കട്ടിലിൽ ഇങ്ങനെ സ്നേഹിഒരാളിനെ ഞാനാദ്യമായിട്ടാണ്കാണുന്നത് .. ഇതു എൻ പ്രിയമാനപുരുഷനും ഞാനും ഏഴുമാനവും ഒമ്പോതു നാളും സേന്തു പടുത്ത കട്ടിൽ... എൻ ഉയിരു കെടച്ച മാതിരി.: ഒരു കട്ടിലിന്‍റെ മഹാത്മ്യം വിവരിക്കുന്ന അക്കമ്മ എന്ന തമിഴ് സ്ത്രീ... താനും ഭർത്താവും ഏഴു മാസവും ഒമ്പതു ദിവസവും ഒന്നിച്ചു കിടന്ന കട്ടിൽ... അവർ ഈ കട്ടിലിനെ സ്വന്തം ജീവൻ പോലെ കരുതുന്നു. ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്‍റെ ആദ്യ ട്രെയിലറിൽ കാണിച്ചിട്ടുള്ള ഒരു സംഭാഷണം ഇങ്ങനെയാണ്.

ട്രെയിലർ കാണാം

 

അക്കമ്മയെ ഇവിടെ പ്രതിനിധീകരിക്കുന്നത് പൂർണ്ണിമ ഇന്ദ്രജിത്താണ്. വിജയരാഘവൻ, രഘുനാഥ് പലേരി ഹക്കിം ഷാ പ്രിയംവദാ കൃഷ്ണൻ എന്നിവരും ഈ ട്രയിലറിൽ പ്രത്യക്ഷപ്പെടുന്നു. എല്ലാവരുടേയും സംസാരത്തിൽ ചെന്നെത്തുന്നത്. അന്തിയുറങ്ങാൻ ഒരു മുറിയും, കട്ടിലുമാണ്. അക്കമ്മ ജീവൻ തുല്യം സ്നേഹിക്കുന്ന ഈ കട്ടിൽ പ്രസക്തമാകുന്നത് ഇതിന് ചില അവകാശികൾ കൂടി എത്തുന്നതോടെയാണ്- അതിന്ഡറെ ചുരുളുകളാണ് അൽപ്പം ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ ഷാനവാസ് കെ ബാവാക്കുട്ടി അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: എൽദോസ് ജോർജ്, എഡിറ്റിങ്: മനോജ് , കലാസംവിധാനം: അരുൺ ജോസ്, മേക്കപ്പ്: അമൽ കുമാർ, സംഗീത സംവിധാനം: അങ്കിത് മേനോൻ & വർക്കി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മിക്സിങ്: വിപിൻ. വി. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഏൽദോ സെൽവരാജ്, കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്, സ്റ്റിൽസ്: ഷാജി നാഥൻ, സ്റ്റണ്ട്: കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ: അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ: ലിജു പ്രഭാകർ, വിഷ്വൽ എഫക്ട്: റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി സി, എ.കെ രജിലേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബുരാജ് മനിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, പി. ആർ. ഓ: വാഴൂർ ജോസ്, ഹെയിൻസ്, എ.എസ് ദിനേശ്, ഡിസൈൻസ്: ഓൾഡ് മങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

37 കല്യാണം, 571 ചോറൂണ്; അവധിക്കാലത്തെ ആദ്യ ഞായറാഴ്ച ഗുരുവായൂരിലെ വരുമാനം അമ്പരപ്പിക്കും, ഉച്ചവരെ മുക്കാൽ കോടി!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!