Latest Videos

'അര്‍ബുദം പോലെയാണിത്, മതപരമായ വിഭാഗീയത ഭക്ഷണത്തിലെത്തിയാല്‍ സ്ഥിതി മോശമാകും'; അജു വര്‍ഗീസ്

By Web TeamFirst Published Apr 7, 2024, 8:59 PM IST
Highlights

ഇനിയങ്ങോട്ട് ഇത്തരം ഭിന്നിപ്പിക്കൽ ശ്രമം കൂടുമെന്നും അജു വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട്
പറഞ്ഞു

തിരുവനന്തപുരം: മതപരമായ വിഭാഗീയത ഭക്ഷണത്തിലെത്തിയാല്‍ സ്ഥിതി മോശമാകുമെന്ന് നടൻ അജു വര്‍ഗീസ്. ഇതുവരെ കേരളം പിടിച്ചുനിന്നു. ഇനിയങ്ങോട്ട് ഇത്തരം ഭിന്നിപ്പിക്കൽ ശ്രമം കൂടുമെന്നും അജു വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മതപരമായ വിഭാഗീയത ഭക്ഷണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കേരളത്തിലും തുടങ്ങികഴിഞ്ഞു. ഭക്ഷണത്തില്‍ ഭിന്നതയ്ക്ക് ശ്രമിച്ചുനോക്കി.

ഭക്ഷണത്തില്‍ ഇത് കൊണ്ടുവന്നാല്‍, അതൊരു വിഭജനത്തിന്‍റെ ശ്രമമാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ അത് അറിയില്ലെങ്കിലും അധികം വൈകാതെ അത് മനസിലാകുമെന്നും അജു വര്‍ഗീസ് പറഞ്ഞു. അര്‍ബുദം പോലെയാണത്. നമ്മളെ ഇങ്ങനെ ശീലിപ്പിക്കുകയാണ്. അതിനായി നമ്മളെ ഇങ്ങനെ കൗണ്‍സില്‍ ചെയ്യും. ഞാൻ ഉള്‍പ്പെടുന്ന തലമുറയെ ഭയമാണ് മുന്നോട്ട് നയിക്കുന്നത്.

തെറ്റ് ചെയ്യരുത്. ഇത് സംഭവിക്കുമെന്ന ഭയം. ഈ ഭയത്തിലൂടെ ഈ ഭിന്നിപ്പിക്കലും സംഭവിക്കുമെന്നും അജു വര്‍ഗീസ് പറഞ്ഞു. അജു വര്‍ഗീസുമായുള്ള  ഒരു തെരഞ്ഞെടുപ്പ് കാലത്ത് എന്ന അഭിമുഖ പരിപാടിയുടെ പൂര്‍ണ രൂപം നാളെ രാവിലെ 9.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാൻ പോയി, പാറയിടുക്കിൽ അകപ്പെട്ടു; വാല്‍പ്പാറയിൽ മലയാളി യുവാവ് മുങ്ങി മരിച്ചു


 

click me!