സിനിമാ സംവിധായകന്‍റെ റോളിൽ റൊണാള്‍ഡോ!, അശ്വിൻ ജോസ് നായകനായെത്തുന്ന 'ഒരു റൊണാൾഡോ ചിത്രം' നാളെ മുതൽ

Published : Jul 24, 2025, 01:58 PM ISTUpdated : Jul 24, 2025, 01:59 PM IST
Oru Ronaldo Chithram film

Synopsis

ഒരു റൊണാള്‍ഡോ ചിത്രം തിയറ്ററുകളിലേക്ക്.

വർഷങ്ങൾക്ക് മുമ്പ് 'നെഞ്ചിനകത്ത് ലാലേട്ടൻ...' എന്ന് ഉച്ചത്തിൽ പാടി 'ക്യൂൻ' സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന അശ്വിൻ ജോസ് നായകനായെത്തുന്ന 'ഒരു റോണാൾഡോ ചിത്രം' ജൂലൈ 25 ന് തിയേറ്ററുകളിലെത്തുന്നു. ഒരു സിനിമാക്കാരന്‍റെ ജീവിതം പ്രമേയമാക്കി എത്തുന്ന സിനിമയിൽ റൊണാള്‍ഡോ എന്ന യുവ ഫിലിം മേക്കറായാണ് അശ്വിൻ എത്തുന്നത്. ഫുൾ ഫിലിം സിനിമാസ് നിർമ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് ഒട്ടേറെ ശ്രദ്ധേയ ഹ്രസ്വ ചിത്രങ്ങളൊരുക്കിയിട്ടുള്ള റിനോയ് കല്ലൂരാണ്.

പ്രായഭേദമന്യേ ഏവർക്കും ആസ്വാദ്യകരമാവുന്ന രീതിയിൽ ഒരു ടോട്ടൽ ഫാമിലി എന്‍റർടെയ്നറായി എത്തുന്ന ചിത്രം റൊണാള്‍ഡോ എന്ന യുവ ഫിലിം മേക്കറുടെ ജീവിതം പ്രമേയമാക്കിയാണ് എത്തുന്നത്. അയാളുടെ പ്രണയം, സൗഹൃദം, കുടുംബബന്ധങ്ങള്‍, ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ വഴിത്തിരിവുകള്‍ തുടങ്ങിയവയിലൂടെയാണ് സിനിമയുടെ സഞ്ചാരം. മനസ്സ് കവരുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഇന്ദ്രൻസ് പി.കെ അരവിന്ദൻ എന്ന വേറിട്ട കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.

ചൈതന്യ പ്രകാശാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 'ഗരുഡൻ' എന്ന ചിത്രത്തിന് ശേഷം ചൈതന്യ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിത്. ലാൽ, അൽത്താഫ് സലീം, ഹന്ന റെജി കോശി, അനീഷ് ജി മേനോൻ, മേഘനാഥൻ, പ്രമോദ് വെളിയനാട്, സുനിൽ സുഗത, കലാഭവൻ റഹ്മാൻ, മിഥുൻ എം ദാസ്, തുഷാര പിള്ള, മാസ്റ്റർ ദർശൻ മണികണ്ഠൻ, റീന മരിയ, അർജുൻ ഗോപാൽ, വർഷ സൂസൻ, കുര്യൻ, സുപർണ്ണ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നിർമ്മാണം: ഫുള്‍ഫിൽ സിനിമാസ്, ഛായാഗ്രഹണം: പിഎം ഉണ്ണികൃഷ്ണൻ, എഡിറ്റർ: സാഗർ ദാസ്, സംഗീതം: ദീപക് രവി, ഗാനരചന: ജോപോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ, ഗാനാലാപനം: കെഎസ് ചിത്ര, കാർത്തിക്, ട്രൈബ് മാമ മേരികാളി, ഹരിചരൺ, സൂരജ് സന്തോഷ്, അനില രാജീവ്, ആവണി മൽഹാർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ഷാജി എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബൈജു ബാലൻ, അസോസിയേറ്റ് ഡയറക്ടർ: ജിനു ജേക്കബ്, അസോസിയേറ്റ് എഡിറ്റർ: ശ്യാം കെ പ്രസാദ്, സൗണ്ട് ഡിസൈൻ: പ്രശാന്ത് ശശിധരൻ, സൗണ്ട് റെക്കോ‍ർഡിംഗ് ആൻഡ് ഫൈനൽ മിക്സിംഗ്: അംജു പുളിക്കൻ, കലാസംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, ലൈൻ പ്രൊഡ്യൂസർ: രതീഷ് പുരയ്ക്കൽ, ഫിനാൻസ് മാനേജർ: സുജിത്ത് പി ജോയ്, കോസ്റ്റ്യും: ആദിത്യ നാനു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ അൻസാദ്, കളറിസ്റ്റ്: രമേഷ് അയ്യർ, സ്റ്റിൽസ്: ടോംസ് ജി ഒറ്റപ്ലാവൻ, ഡിസൈൻ: റിവർസൈഡ് ഹൗസ്, മാർക്കറ്റിംഗ് വിമേഷ് വർഗീസ്, പബ്ലിസിറ്റി & പ്രൊമോഷന്‍സ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്. വിതരണം ഫുൾഫിൽ സിനിമാസ് ത്രൂ തന്ത്ര മീഡിയ റിലീസ്. പിആർഒ പ്രജീഷ് രാജ് ശേഖർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ