
കൊച്ചി: സുബീഷ് സുധി നായകനാകുന്ന ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രം മികച്ച രീതിയിലുള്ള അഭിപ്രായം നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രമുഖ വ്യക്തികള്‍ അടക്കം ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തുകയാണ്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
സോഷ്യോ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഒരു സർക്കാർ ഉത്പന്നം. ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത് ഒരു ഭാരത സർക്കാർ ഉത്പന്നം എന്നായിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടലോടെ ഭാരതം എന്ന് മാറ്റുകയായിരുന്നു. ഇതോടെയാണ് സിനിമ ഒരു സര്‍ക്കാര്‍ ഉത്പന്നം ആയത്.
മാര്‍ച്ച് 8നാണ് ചിത്രം തീയറ്ററുകളില്‍ റിലീസായത്. ചിത്രത്തിന് തിരക്കഥയെഴുതിയ നിസാം റാവുത്തര്‍ ചിത്രം റിലീസാകുന്നതിന് രണ്ട് ദിവസം മുന്‍പാണ് മരണപ്പെട്ടത്. അതിനാല്‍ തന്നെ അതിന്‍റെ വേദനയിലാണ് അണിയറക്കാര്‍ ചിത്രം റിലീസ് ചെയ്തത്. ലാല്‍ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധിക്ക് പുറമേ മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
"ചിത്രം മികച്ച പ്രകടനമാണ് നടത്തുന്നത്. പലരും നല്ല പ്രമേയമാണ്, കാണേണ്ട ചിത്രമാണ് എന്ന തരത്തില്‍ മികച്ച അഭിപ്രായം പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് വരുന്നത് മികച്ച അഭിപ്രായം തന്നെയാണ്. അന്തരിച്ച തിരക്കഥകൃത്ത് നിസാം റാവുത്തര്‍ ആരോഗ്യവകുപ്പ് ഇന്‍സ്പെക്ടറായിരുന്നു. അദ്ദേഹത്തിന്‍റെ അനുഭവമാണ് ചിത്രം. ഇതിന്‍റെ പ്രൊഡ്യൂസര്‍മാര്‍ എല്ലാവരും വലിയ പണക്കാരൊന്നും അല്ല കടം വാങ്ങിയും മറ്റുമാണ് പടം എടുത്തിരിക്കുന്നത്. എന്‍റെ വീട് അടക്കം പണയത്തിലാണ് ഈ ചിത്രത്തിന് വേണ്ടി. എന്തായാലും ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം നല്ല പ്രതീക്ഷ നല്‍കുന്നുണ്ട്"-ചിത്രത്തിലെ പ്രധാന താരമായ സുബീഷ് സുധി പറയുന്നു.
നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ അടക്കം ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖരും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. വളരെ കാലിക പ്രസക്തമായ വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് എന്നാണ് എല്ലാവരും അവകാശപ്പെടുന്നത്.
അൻസാർ ഷാ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. രഘുനാഥ് വർമ്മ ക്രിയേറ്റീവ് ഡയറക്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ ജിതിൻ ടി കെ, സംഗീതം അജ്മൽ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആർട്ട് ഷാജി മുകുന്ദ്.
മഞ്ഞുമ്മല്‍ വന്‍ ഹിറ്റ്; പിന്നാലെ ഒരിക്കല്‍ റിലീസായി, തീയറ്റര്‍ വിട്ട മലയാള പടം വീണ്ടും റിലീസിന്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ