Asianet News MalayalamAsianet News Malayalam

മഞ്ഞുമ്മല്‍ വന്‍ ഹിറ്റ്; പിന്നാലെ ഒരിക്കല്‍ റിലീസായി, തീയറ്റര്‍ വിട്ട മലയാള പടം വീണ്ടും റിലീസിന്

എന്നാല്‍ പിന്നാലെ വന്ന മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ തരംഗം സൃഷ്ടിക്കുകയാണ്. ചിത്രം തമിഴ്നാട്ടില്‍ മാത്രം 50 കോടി നേടുമെന്നാണ് വിവരം. 

after manjumme boys become massive hit red giant released premalu in tamilnadu vvk
Author
First Published Mar 13, 2024, 5:22 PM IST

ചെന്നൈ: മലയാള സിനിമയ്ക്ക് വൻ സർപ്രൈസ് ഹിറ്റ് സമ്മാനിച്ച സിനിമയാണ് പ്രേമലു. ​ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെൻ ആയിരുന്നു നായകൻ. മുൻവിധികളെ മാറ്റി മറിച്ച ചിത്രം മികച്ച പ്രതികരണം ഉണ്ടാക്കിയതോടെ ദേശ ഭാഷാന്തരങ്ങൾ പ്രേമലു വിജയം കൊയ്തു. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചു. 

മലയാളത്തിന് പുറമെ തെലുങ്കിലും ചിത്രം റിലീസ് ചെയ്തിരുന്നു. എന്നാൽ തെലുങ്കിൽ മാത്രം പ്രേമലു ഒതുങ്ങില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. തമിഴ് ഡബ്ബ് പതിപ്പ് വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. നേരത്തെ തമിഴ്നാട്ടില്‍  പ്രേമലു റിലീസ് ചെയ്തിരുന്നു. എന്നാല്‍ മള്‍‌ട്ടിപ്ലെക്സിലും മറ്റുമാണ് ചിത്രം ഓടിയത്.

എന്നാല്‍ പിന്നാലെ വന്ന മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ തരംഗം സൃഷ്ടിക്കുകയാണ്. ചിത്രം തമിഴ്നാട്ടില്‍ മാത്രം 50 കോടി നേടുമെന്നാണ് വിവരം. അതിന്‍റെ അലയൊലി പോലെയാണ് പ്രേമലു തമിഴ് ഡബ്ബിംഗ് വീണ്ടും തമിഴ്നാട്ടില്‍ വൈഡ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ തമിഴ് ട്രെയിലര്‍ പുറത്തിറക്കിയിട്ടുണ്ട്.

തമിഴ്നാട്ടിലെ ഏറ്റവും വലിയ വിതരണക്കാരായ റെഡ് ജൈന്‍റാണ് ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത്. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ തീയറ്ററുകള്‍ റെഡ് ജൈന്‍റിന് കീഴിലാണ്. അതിനാല്‍ തന്നെ പ്രേമലു തമിഴിന് വന്‍‌ സ്വീകാര്യത ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ടനും രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ളതാണ് ഈ കമ്പനി. വിനയ്താണ്ടി വരുവായാ, മങ്കാത്ത, അണ്ണാത്തെ, രാധേ ശ്യം, വിക്രം, പൊന്നിയിൻ സെൽവൻ 1,2, വാരിസ്, തുനിവ് തുടങ്ങി വമ്പൻ ചിത്രങ്ങൾ വിതരണത്തിന് എത്തിച്ചവരാണ് റെഡ് ജെയ്ന്റ് മൂവീസ്. അൽഫോൺസ് പുത്രന്റെ നേരത്തിന് ശേഷം ഇവർ വിതരണത്തിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാണ് പ്രേമലു. 

ഫെബ്രുവരി 9നാണ് പ്രേമലു കേരളത്തിൽ റിലീസ് ചെയ്യുന്നത്. ആദ്യ ദിനം മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച പ്രേമലുവിന്റെ ആദ്യദിന കളക്ഷൻ 90 ല​ക്ഷം ആയിരുന്നു. എന്നാൽ രണ്ടാം ദിനം മുതൽ കഥ മാറി. ഓരോ ദിവസം പിന്നിടുംന്തോറും പ്രേമലു കോടികൾ വാരിക്കൂട്ടി. മാർച്ച് ആദ്യം തെലുങ്കിൽ കൂടി റിലീസ് ചെയ്തതോടെ 100 കോടി ക്ലബ് എന്ന നേട്ടവും പ്രേമലു സ്വന്തമാത്തി. കേരളത്തിൽ മാത്രം 50 കോടിയാണ് നസ്ലെൻ ചിത്രം സ്വന്തമാക്കിയത്. 

ദുല്‍ഖര്‍ സല്‍മാന്‍ പിന്‍മാറി; കമല്‍ ചിത്രത്തിലെ റോള്‍ ഏല്‍പ്പിക്കാന്‍ മണിരത്നം തേടുന്നത് ഈ സൂപ്പര്‍താരത്തെ.!

'അമ്മ അടുക്കളയിൽനിന്നും അരങ്ങത്തേക്ക്': വീഡിയോ പങ്കുവെച്ച് അമൃത നായർ

Follow Us:
Download App:
  • android
  • ios