തന്‍റെ വീടും പരിസരവും എല്ലാം ചേര്‍ത്ത് ഗ്രീഷ്മ നടത്തുന്ന രസകരമായ ആവിഷ്കാരങ്ങള്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഗ്രീഷ്മയ്ക്ക് നേടി കൊടുത്തിരിക്കുന്നത്. 

കൊച്ചി: സോഷ്യല്‍ മീഡിയ കാലത്ത് സിനിമ ടിവി താരങ്ങളെപ്പോലെ പ്രശസ്തരാണ് ഇന്‍സ്റ്റഗ്രാമിലെയും മറ്റും ക്രിയേറ്റര്‍മാര്‍. ദിവസവുമുള്ള കാര്യങ്ങള്‍ മുതല്‍ മനുഷ്യന്‍റെ വിവിധ അവസ്ഥ വരെ രസകരമായി അവതരിപ്പിക്കുന്ന ക്രിയേറ്റേര്‍സ് ഇത്തരത്തില്‍ വലിയ പ്രശസ്തി നേടുന്നുണ്ട്. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തയാണ് കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്സ്.

തന്‍റെ വീടും പരിസരവും എല്ലാം ചേര്‍ത്ത് ഗ്രീഷ്മ നടത്തുന്ന രസകരമായ ആവിഷ്കാരങ്ങള്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഗ്രീഷ്മയ്ക്ക് നേടി കൊടുത്തിരിക്കുന്നത്. എന്നാല്‍ ഗ്രീഷ്മ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അവര്‍ നേരിട്ട ഒരു അധിക്ഷേപത്തിന്‍റെ പേരിലാണ്. 

ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ അമല ഷാജിയുടെ അമ്മ ഗ്രീഷ്മ ബോസിനെ അധിക്ഷേപിച്ച് രംഗത്തെത്തിയതാണ് വലിയ വാര്‍ത്തയായി മാറിയത്. ഗ്രീഷ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയുടെ താഴെയായിരുന്നു അമലയുടെ അമ്മ ബീന ഷാജി ഗ്രീഷ്മയെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമന്‍റെ ഇട്ടത്.

കമന്‍റ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഗ്രീഷ്മ ഇന്‍സ്റ്റ സ്റ്റോറിയായി ഇതിന് മറുപടി നല്‍കി. നാല് മില്യണിലധികം ഫോളോവേഴ്‌സ് ഉള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ... ഇത്തിര ബോധമാകാം ആന്റി എ്‌നാണ് ഗ്രീഷ്മ മറുപടിയായി കുറിച്ചത്. ഒപ്പം അമല അടക്കമുള്ളവരെ ടാഗ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ ബീന ഷാജി കമന്റ് ഡിലീറ്റ് ചെയ്തൂ. 

കമന്‍റ് ബീന വലിച്ചതിന് ഗ്രീഷ്മ ഒരു വീഡിയോയുമായി രംഗത്ത് എത്തി. ആ കമന്‍റ് വിദഗ്ധമായി ഡിലീറ്റ് ചെയ്തു. ആരോഗ്യപരമായ വിമര്‍ശനം എന്നും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഒരാളുടെ ശാരീരിക അവസ്ഥ വച്ച് വിമര്‍ശനം നടത്തരുത്. തമാശയ്ക്കാണെങ്കില്‍ പോലും ഇത് കേള്‍ക്കുന്നയാളുടെ മനസില്‍ കരടായി കിടക്കും. 

ചെറുപ്പം മുതല്‍ ബോഡിഷെയിമിംഗ് അനുഭവിച്ച ഒരാളാണ് ഞാന്‍. പണ്ട് എന്നെ വിളിച്ച ഒരോ വാക്കും എനിക്ക് ഓര്‍മ്മയുണ്ട്. ഇപ്പോള്‍ എന്നെ അങ്ങനെ വിളിച്ചാല്‍ അഞ്ചിന് പത്ത് എന്ന നിലയില്‍ തിരിച്ചുപറയും. എന്നാല്‍ അത് സാധിക്കാത്ത കുട്ടികളുണ്ട്. അതിനാല്‍ ബോഡിഷെയിമിംഗ് ഒഴിവാക്കുക - ഗ്രീഷ്മ വീഡിയോയില്‍ പറയുന്നു. 

കഴിഞ്ഞ ബിഗ് ബോസ് സീസൺ വന്ന സമയത്തും അമലയുടെ പേര് എടുത്ത് കേട്ടിരുന്നു. 2019ലാണ് അമലയും അമൃതയും ടിക് ടോക്കിൽ സജീവമാകുന്നത്. ആദ്യം അമലയും അമ്മയും കൂടിയുള്ള വീഡിയോകളാണ് വൈറലായത്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലാണ് ഇവര്‍ക്ക് ആരാധകര്‍ കൂടുതല്‍.

'അമ്മ അടുക്കളയിൽനിന്നും അരങ്ങത്തേക്ക്': വീഡിയോ പങ്കുവെച്ച് അമൃത നായർ

'ഞാനാണിവിടെ അധികാരി, എല്ലാര്‍ക്കും മേധാവി': പവര്‍ റൂം അധികാരം കേട്ട് വണ്ടറടിച്ച് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍.!