ആരതി പൊടി ഗായിക; 'ഒരു സ്മാർട്ട് ഫോൺ പ്രണയം' വരുന്നു

Published : Feb 04, 2024, 07:39 PM IST
ആരതി പൊടി ഗായിക; 'ഒരു സ്മാർട്ട് ഫോൺ പ്രണയം' വരുന്നു

Synopsis

ചാൾസ് ജി തോമസ് സംവിധാനം

അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച ഒരു സ്മാർട്ട് ഫോണ്‍ പ്രണയം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. സ്കൈ ഷെയർ പിക്ചേഴ്സിന്റെ ബാനറിൽ ചാൾസ് ജി തോമസ് കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അൻഷെൽ റോസ്, ഛായാഗ്രഹണം ഷാഹു ഷാ. ആരതി പൊടിയും ചിത്രത്തില്‍ പാടിയിട്ടുണ്ട്.

എഡിറ്റിംഗ് എ ആർ ജിബീഷ്, മ്യൂസിക് ഡയറക്ടർ പ്രശാന്ത് മോഹൻ എം പി, കോസ്റ്റ്യൂം ഡിസൈനർ ഗൗരി പാർവതി, പ്രൊഡക്ഷൻ കൺട്രോളർ സുനിൽ, ആർട്ട് ഗിരീഷ്, ഗാനരചന ചാൾസ് ജി തോമസ്, മേക്കപ്പ് ബിന്ദു ക്ലാപ്പന, അസോസിയറ്റ് ഡയറക്ടർ മനു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് തിരുവഞ്ചൂർ, സ്റ്റിൽസ് അനിജ ജലൻ, ഫിനാൻസ് കൺട്രോളർ അജിത സി ശേഖർ.

ഒരു സ്മാർട്ട് ഫോണി ലൂടെയുള്ള പ്രണയം നിരവധി ദുരൂഹതയിലേക്കുള്ള യാത്രയായി തീരുന്നു. രണ്ട് കുടുംബങ്ങളെ ഒന്നിപ്പിച്ചുകൊണ്ട്, നിരവധി ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലെർ മൂഡിലുള്ളതാണ് ചിത്രം. അമേരിക്കയിലും കേരളത്തിൽ, കൊച്ചി, വാഗമൺ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം നടന്നത്.

ഹേമന്ത് മേനോൻ, പ്രിൻസ്, സായികുമാർ, പത്മരാജ് രതീഷ്, സന്തോഷ് കീഴാറ്റൂർ, ബാജിയോ ജോർജ്, നയന പ്രസാദ്, അശ്വതി അശോക്,  എലിസബത്ത്, സരിത കുക്കു എന്നിവർ അഭിനയിക്കുന്നു. ഏപ്രിൽ മാസം ചിത്രം തിയറ്ററിലെത്തുന്നു. പി ആർ ഒ  എം കെ ഷെജിൻ.

ALSO READ : ആസിഫ് അലിക്കൊപ്പം സുരാജ്; നവാഗത സംവിധായകന്‍റെ ചിത്രം വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

രാവിലേയെത്തി വോട്ടുചെയ്ത് മടങ്ങി സിനിമാ താരങ്ങൾ, ചിത്രങ്ങൾ കാണാം
കളം പിടിക്കാൻ ഇനി ഹണി റോസ്; 'റേച്ചൽ' മൂന്നാം നാൾ തിയറ്ററുകളിൽ