
അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ഒരു ശ്രീലങ്കൻ സുന്ദരി'. കൃഷ്‍ണ പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം. കൃഷ്‍ണ പ്രിയദര്‍ശൻ തന്നെയാണ് തിരക്കഥയും. 'ഒരു ശ്രീലങ്കൻ സുന്ദരി'യെന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതാണ് പുതിയ റിപ്പോര്‍ട്ട്.
അനൂപ് മേനോനൊപ്പം പത്മരാജൻ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂർ, ഡോ. അപർണ്ണ, കൃഷ്‍ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂർ, ഡോക്ടർ രജിത് കുമാർ, എൽസി, ശാന്ത കുമാരി, ബേബി മേഘ്ന സുമേഷ് (ടോപ് സിംഗർ ഫെയിം), തുടങ്ങി നിരവധി താരങ്ങളാണ് 'ഒരു ശ്രീലങ്കൻ സുന്ദരി' എന്ന ചിത്രത്തിൽ അണിനിരക്കുന്നത്. വിനീത് ശ്രീനിവാസനും മധു ബാലകൃഷ്‍ണനുമൊപ്പം ചിത്രത്തിനായി കൃഷ്‍ണദിയ, വൈഷ്‍ണവി, ഹരിണി, മേഘ്ന സുമേഷ് എന്നീ ഗായകരും ഗാനം ആലപിക്കുന്നു. രജീഷ് രാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രഞ്ജിനി സുധീരനും സുരേഷ് എരുമേലിയുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ചിത്രം മൻഹർ സിനിമാസിന്റെ ബാനറിലാണ്. അനൂപ് മേനോൻ നായകനായി എത്തുന്ന ചിത്രമായ 'ഒരു ശ്രീലങ്കൻ സുന്ദരി' കൃഷ്‍ണ പ്രിയദർശനാണ് നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിനീഷ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. ബിജുലാലും അൽഫോൺസ അഫ്‍സലുമാണ് സഹ സംവിധായകരായി പ്രവര്‍ത്തിക്കുന്നത്.
അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രമായ 'ഒരു ശ്രീലങ്കൻ സുന്ദരിക്കാ'യി കൃഷ്‍ണ പ്രിയദര്‍ശനാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കോസ്റ്റ്യൂം അറോഷിനിയും ബിസി എബിയുമാണ്. കലാസംവിധാനം അശില്‍, ഡിഫിൻ എന്നിവരാണ്. ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രം 'ഒരു ശ്രീലങ്കൻ സുന്ദരി'യുടെ പിആർഒ എം കെ ഷെജിൻ, ഡിജിറ്റൽ മീഡിയ വിഷൻ മീഡിയ കൊച്ചിൻ എന്നിവരാണ്.
Read More: 'ജയിലര്‍' രണ്ടാം ദിവസം നേടിയതെത്ര? കളക്ഷൻ കണക്കുകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക