ഓസ്കാർ 2025: അനോറയ്ക്ക് ഗംഭീര നേട്ടം, അനുജ ഇന്ത്യയ്ക്ക് നിരാശയായി

Published : Mar 03, 2025, 10:17 AM ISTUpdated : Mar 03, 2025, 12:23 PM IST
ഓസ്കാർ 2025: അനോറയ്ക്ക് ഗംഭീര നേട്ടം, അനുജ ഇന്ത്യയ്ക്ക് നിരാശയായി

Synopsis

97-ാമത് ഓസ്കർ അവാർഡിൽ അനോറ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം മികച്ച സംവിധായകൻ ഉൾപ്പെടെ 5 പുരസ്കാരങ്ങൾ നേടി. മികച്ച നടനുള്ള പുരസ്കാരം അഡ്രിയൻ ബ്രോഡിക്ക് ലഭിച്ചു.

ഹോളിവുഡ് : 97-ാമത് ഓസ്കർ അവാ‍ർഡുകളില്‍ തിളങ്ങുന്ന വിജയം നേടി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ. ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍, മികച്ച നടി എന്നീ അവാര്‍ഡുകളാണ് അനോറ വാങ്ങിയത്. ഇതില്‍ തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണ്‍ മികച്ച നടിയായി. 

അഡ്രിയൻ ബ്രോഡി  ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി. ഡാനിയല്‍ ബ്ലൂംബെര്‍ഗിലൂടെ മികച്ച സംഗീതത്തിനുള്ള പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്. മികച്ച ഛായഗ്രാഹകനുള്ള പുരസ്കാരവും ഈ ചിത്രത്തിനാണ്. വളരെ പ്രതീക്ഷയോടെ വന്ന കോണ്‍ക്ലേവിന് അഡപ്റ്റഡ് തിരക്കഥയുടെ പുരസ്കാരം മാത്രമാണ് ലഭിച്ചത്. ആഗോള ശ്രദ്ധ നേടിയ സബ്സറ്റന്‍സിന് മേയ്ക്കപ്പിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്. 

ഏറ്റവും കൂടുതല്‍ നോമിനേഷന്‍ കിട്ടിയ എമിലിയ പെരെസിന് സോയി സാൽഡാന വഴി സഹനടി പുരസ്കാരവും മികച്ച ഗാനത്തിനുള്ള പുരസ്കാരവും ലഭിച്ചു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രമായി ഐ ആം സ്റ്റില്‍ ഹീയര്‍ എന്ന ബ്രസീലിയന്‍ ചിത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

പാലസ്തീന്‍ ഇസ്രയേല്‍ വിഷയം പറയുന്ന നോ അതര്‍ ലാന്‍റ് ആണ് മികച്ച ഡോക്യുമെന്‍ററിയായി. ഒരു ഇസ്രയേല്‍ പാലസ്തീന്‍ സംയുക്ത നിര്‍മ്മാണമാണ് ഈ ചിത്രം. ലാത്വനിയയില്‍ നിന്നും ആദ്യമായി എത്തിയ ഫ്ലോ മികച്ച അനിമേഷന്‍ ചിത്രമായി. വിക്കെഡ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി. ഇതോടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോൾ ടേസ്വെൽ ചരിത്രം സൃഷ്ടിച്ചു.

കഴിഞ്ഞ കൊല്ലത്തെ വന്‍ ഹോളിവുഡ് റിലീസില്‍ ഒന്നായ ഡ്യൂണ്‍ പാര്‍ട്ട് 2 മികച്ച സൗണ്ട് ഡിസൈന്‍, വിഷ്വല്‍ എഫക്ട്സ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ഷോര്‍ട്ട് ഫിലിം അനുജയ്ക്ക് നേട്ടം ഉണ്ടാക്കാനായില്ല. ഐ ആം നോട്ട് റോബോട്ട് ആണ് ഈ വിഭാഗത്തില്‍ പുരസ്കാരം നേടിയത്.  വന്‍ സ്റ്റുഡിയോ ചിത്രങ്ങളെ മറികടന്ന് അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധിക്കപ്പെട്ട സ്വതന്ത്ര്യ ചിത്രങ്ങളാണ് ഇത്തവണ ഒസ്കാര്‍ വേദി കീഴടക്കിയത്. 

പുരസ്കാരങ്ങളുടെ പൂര്‍ണ്ണവിവരം 

മികച്ച സഹനടന്‍ - കീറൻ കുൽക്കിന്‍, ദ റിയല്‍ പെയിന്‍ 
മികച്ച ആനിമേറ്റഡ് ഫിലിം - ഫ്ലോ
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം - ദ ഷാഡോ ഓഫ് സൈപ്രസ്
മികച്ച വസ്ത്രാലങ്കാരം - വിക്കെഡ്
ഒറിജിനല്‍ തിരക്കഥ - അനോറ, ഷോണ്‍ ബേക്കര്‍
മികച്ച അവലംബിത തിരക്കഥ - കോണ്‍ക്ലേവ്
മികച്ച മേയ്ക്കപ്പ് - ദ  സബ്സ്റ്റന്‍സ്
മികച്ച എഡിറ്റര്‍ -അനോറ, ഷോണ്‍ ബേക്കര്‍
മികച്ച സഹനടി - സോയി സാൽഡാന, എമിലിയ പെരെസ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ - വിക്കെഡ്
മികച്ച ഗാനം - 'എല്‍ മാല്‍' - എമിലിയ പെരെസ് 
മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം -ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര
മികച്ച ഡോക്യുമെന്‍ററി - നോ അതര്‍ ലാന്‍റ്
സൗണ്ട് ഡിസൈന്‍- ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച വിഷ്വല്‍ ഇഫക്ട്സ്- ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച ഷോര്‍ട്ട് ഫിലിം- ഐ ആം നോട്ട റോബോട്ട്
മികച്ച ഛായഗ്രഹണം -ലോല്‍ ക്രൗളി , ദ ബ്രൂട്ട്ലിസ്റ്റ്
മികച്ച വിദേശ ചിത്രം - ഐ ആം സ്റ്റില്‍ ഹീയര്‍ 
മികച്ച സംഗീതം - ദ ബ്രൂട്ട്ലിസ്റ്റ് , ഡാനിയല്‍ ബ്ലൂംബെര്‍ഗ്
മികച്ച നടന്‍- അഡ്രിയൻ ബ്രോഡി, ദി ബ്രൂട്ടലിസ്റ്റ്
മികച്ച സംവിധായകന്‍- ഷോണ്‍ ബേക്കര്‍, അനോറ
മികച്ച നടി - മൈക്കി മാഡിസണ്‍, അനോറ
മികച്ച ചിത്രം - അനോറ

Oscars 2025 Live : ഓസ്കാറില്‍ തിളങ്ങി അനോറ, മികച്ച ചിത്രം അടക്കം 5 പുരസ്കാരങ്ങള്‍

അനോറ: ഒരു മസ്മരിക സിനിമ അനുഭവം - റിവ്യൂ

PREV
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും