അനോറ
- Home
- Entertainment
- News (Entertainment)
- Oscars 2025 Live : ഓസ്കാറില്‍ തിളങ്ങി അനോറ, മികച്ച ചിത്രം അടക്കം 5 പുരസ്കാരങ്ങള്‍
Oscars 2025 Live : ഓസ്കാറില്‍ തിളങ്ങി അനോറ, മികച്ച ചിത്രം അടക്കം 5 പുരസ്കാരങ്ങള്‍

97-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. മികച്ച ചിത്രം, സംവിധാനം, നടൻ, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് ഇത്തവണ. ടെ ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ.
മികച്ച ചിത്രം
മികച്ച നടി
മൈക്കി മാഡിസണ്‍ - അനോറ
മികച്ച സംവിധായകന്‍
ഷോണ്‍ ബേക്കര്‍ - അനോറ
മികച്ച നടന്‍
അഡ്രിയൻ ബ്രോഡി - ദി ബ്രൂട്ടലിസ്റ്റ്
മികച്ച സംഗീതം
ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗിനാണ് പുരസ്കാരം.
മികച്ച വിദേശ ചിത്രം
ഐ ആം സ്റ്റില്‍ ഹീയര്‍
മികച്ച ഛായഗ്രഹണം
ലോല്‍ ക്രൗളി - ദ ബ്രൂട്ട്ലിസ്റ്റ്
ജീൻ ഹാക്ക്മാനെ സ്മരിച്ച് ഓസ്കാര്‍ വേദി
അന്തരിച്ച വിഖ്യാത നടന്‍ ജീൻ ഹാക്ക്മാനെ സ്മരിച്ച് ഓസ്കാര്‍ വേദി.രണ്ട് തവണ ഓസ്കാര്‍ നേടിയ നടനാണ് ഹാക്ക്മാന്‍. മോര്‍ഗന്‍ ഫ്രീമാനാണ് ജീൻ ഹാക്ക്മാനെ അനുസ്മരിച്ചത്.ഒപ്പം സിനിമ രംഗത്ത് നിന്നും കഴിഞ്ഞ വര്‍ഷം വിടവാങ്ങിയ പ്രമുഖരെയും സ്മരിച്ചു

അനുജയ്ക്ക് പുരസ്കാരമില്ല
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ നാമനിർദേശം നേടിയ ഇന്ത്യന്‍ സാന്നിധ്യമുള്ള അനുജയ്ക്ക് പുരസ്കാരമില്ല
മികച്ച ഷോര്‍ട്ട് ഫിലിം
ഐ ആം നോട്ട് റോബോട്ട്
മികച്ച വിഷ്വല്‍ ഇഫക്ട്സ്
ഡ്യൂണ്‍ പാര്‍ട്ട് 2
സൗണ്ട് ഡിസൈന്‍
ഡ്യൂണ്‍ പാര്‍ട്ട് 2
അഗ്നിശമന സേന അംഗങ്ങളെ ആദരിച്ചു
ലോസ് അഞ്ചലസ് തീപിടുത്തത്തില്‍ സേവനം നടത്തിയ അഗ്നിശമന സേനയെ ഓസ്കാര്‍ വേദിയില്‍ ആദരിച്ചു
പാലസ്തീന്‍ പ്രശ്നം പറഞ്ഞ് 'അതര്‍ ലാന്‍റ്'
ഇസ്രയേല്‍ പാലസ്തീന്‍ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടെ സമാധനത്തിന് ശ്രമിക്കുന്ന നാല് ആക്ടിവിസ്റ്റുകളുടെ കഥയാണ് ഫലസ്തീൻ-ഇസ്രായേലി കൂട്ടായ്‌മയില്‍ ഒരുങ്ങിയ അതര്‍ ലാന്‍റ് പറയുന്നത്.
മികച്ച ഡോക്യുമെന്‍ററി ചിത്രം
നോ അതര്‍ ലാന്‍റ്
മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം
ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര
മികച്ച ഗാനം
'എല്‍ മാല്‍' - എമിലിയ പെരെസ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍
വിക്കെഡ് എന്ന ചിത്രത്തിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ഓസ്കാര്‍ പുരസ്കാരം ലഭിച്ചു
ട്രംപിന്‍റെ കുടിയേറ്റ നയത്തിന് പരോക്ഷ വിമര്‍ശനം
യുഎസ് പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപിന്‍റെ കുടിയേറ്റ നയത്തെയും ഭാഷ നായത്തെയും വിമര്‍ശിച്ച് മികച്ച സഹനടിക്കുള്ള ഓസ്കാര്‍ നേടിയ സോയി സാൽഡാനയുടെ പുരസ്കാരം വാങ്ങിയ ശേഷമുള്ള പ്രതികരണം. 1961 ല്‍ എന്‍റെ മുത്തശ്ശി കുടിയേറ്റക്കാരിയായാണ് ഈ നാട്ടില്‍ എത്തിയതെന്നും. ഈ നാട്ടില്‍ നിന്നാണ് താന്‍ ഇതെല്ലാം നേടിയത് എന്നും. ഡൊമനിക്കന്‍ വംശജയായ ഓസ്കാര്‍ നേടുന്ന ആദ്യവനിതയാണ് താനെന്നും, എന്നാല്‍ അവസാനത്തെ ആളായിരിക്കില്ലെന്നും സോയി പറഞ്ഞു. വലിയ കൈയ്യടിയോടെയാണ് സദസ് സോയിയുടെ വാക്കുകള്‍ കേട്ടത്. തന്‍റെ ഭാഷ സ്പാനീഷ് ആണെന്നും ഇവര്‍ പറഞ്ഞു, സ്പാനീഷിന്‍റെ സദസിനെ അഭിവാദ്യവും ചെയ്തു അവതാര്‍ അടക്കം ചിത്രങ്ങളിലെ താരമായ നടി.

മികച്ച സഹനടി
സോയി സാൽഡാനയ്ക്കാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം, എമിലിയ പെരെസ് എന്ന ചിത്രത്തിനാണ് പുരസ്കാരം