തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങള്‍; 'ഒറ്റ്' റിലീസ് തീയതി നീട്ടി

By Web TeamFirst Published Aug 30, 2022, 12:56 PM IST
Highlights

തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ റിലീസ് തീയതി മാറ്റി. സംവിധായകൻ ടി പി ഫെല്ലിനി ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ദ്വിഭാഷ ചിത്രമായ ഒറ്റിന്റെ തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലമാണ് തീയതി മാറ്റുന്നത്. അതേസമയം മലയാളം പതിപ്പിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. രണ്ടു ഭാഷകളിൽ നിർമിച്ചിരിക്കുന്ന ചിത്രമായതിനാൽ ഒരേ ദിവസം റിലീസ് ചെയ്യാൻ വേണ്ടിയാണ് തീയതി മറ്റുന്നതെന്ന് ഫെല്ലിനി പറഞ്ഞു. സെപ്റ്റംബര്‍ 2ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്.

ഇതൊരു നീണ്ട യാത്രയായിരുന്നു. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ഈ ചിത്രത്തിനു വേണ്ടി ചോരയും നീരും കൊടുത്തിട്ടുണ്ട്. വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രേക്ഷകരെയാണ് മനസില്‍ കാണുന്നത്. ഒരു കാര്യവും പരിഗണിക്കാതിരിക്കപ്പെടരുതെന്ന് തോന്നിയതിനാലാണ് ഈ റിലീസ് മാറ്റം. വൈകാതെ ഒരേ ദിവസം ചിത്രം ലോകമാകമാനം തിയറ്ററുകളിലെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ALSO READ : മോശം റേറ്റിംഗില്‍ മുന്നേറി 'ലൈഗര്‍'; ഐഎംഡിബിയില്‍ മറികടന്നത് ആമിര്‍, കങ്കണ ചിത്രങ്ങളെ

തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാതാരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റിൽസ് റോഷ് കൊളത്തൂർ, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം, റോണക്സ് സേവ്യർ മേക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, സഹനിർമാണം സിനിഹോളിക്സ് പിആർഒ ആതിര ദിൽജിത്ത്.

click me!