
ചെന്നൈ: മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നന്‍ വ്യാഴാഴ്ചയാണ് തീയറ്ററില്‍ എത്തിയത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തില്‍ വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഇതിനകം മികച്ച അഭിപ്രായമാണ് നേടുന്നത്. തമിഴ്നാട് മന്ത്രിസഭയിലെ മന്ത്രിയായ ഉദയനിധി സ്റ്റാലിൻ അവസാനമായി അഭിനയിക്കുന്ന ചിത്രമായിരിക്കും മാമന്നന്‍ എന്നാണ് പറയപ്പെടുന്നത്.
അതേ സമയം ചിത്രത്തിനെക്കുറിച്ച് പുതിയ വിവാദവും ഉയരുന്നുണ്ട്. മാമന്നന്‍ എഐഎഡിഎംകെ നേതാവും, മുന്‍ സ്പീക്കറുമായ പി ധനപാലിന്‍റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് തമിഴ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രേക്ഷകര്‍ അത് തീരുമാനിക്കട്ടെ എന്നാണ് സംവിധായകന്‍ മാരി സെല്‍വരാജ് മറുപടി നല്‍കിയത്.
ചിത്രത്തിലെ വടിവേലുവിന്റെ കഥാപാത്രത്തിന് മുൻ സ്പീക്കർ ധനപാലിനോട് സാമ്യമുണ്ടെന്ന് ഇതിനകം സിനിമ കണ്ട പലരും അഭിപ്രായപ്പെടുന്നു. പി ധനപാൽ തമിഴ്‌നാട് നിയമസഭയുടെ 13-ാമത് സ്പീക്കറായി സേവനമനുഷ്ഠിച്ചിരുന്നു. അതേ സമയം വിഷയം എഐഎഡിഎംകെ വലിയ തോതില്‍ ആഘോഷിക്കുന്നുണ്ട്. ഡിഎംകെ നേതാവ് നിര്‍മ്മിച്ച് അഭിനയിച്ച ചിത്രം എഐഎഡിഎംകെ നേതാവിനെക്കുറിച്ചാണ് എന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.
കൊങ്കനാട് മേഖലയില്‍ നിന്നുള്ള എഡിഎംകെ ദളിത് നേതാവായ ധനപാലിനെ ജയലളിതയാണ് സ്പീക്കറാക്കിയതെന്നും. അന്ന് അദ്ദേഹത്തെ കഷ്ടപ്പെടുത്തിയത് ഡിഎംകെയാണെന്നും. ഇപ്പോള്‍ ഡിഎംകെ അദ്ദേഹത്തിന്‍റെ ചലച്ചിത്രം പിടിക്കുന്നുവെന്നുമാണ് എഡിഎംകെ അണികളുടെ പ്രചാരണം. 'ലിസ്റ്റ് കാന്‍ഡിഡേറ്റ്', 'സേലം ജില്ലാ', 'രാശിപുരും തൊകുതി', സ്പീക്കര്‍ പദവി തുടങ്ങിയ ചിത്രത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളാണ് ചിത്രം ധനപാലന്‍റെ കഥയാണെന്ന് വാദിക്കാന്‍ എഡിഎംകെ അണികളെ പ്രേരിപ്പിക്കുന്നത്.
അതേ സമയം പടം കണ്ട പലരും ഇത് നിങ്ങളുടെ കഥയാണ് എന്ന് പറഞ്ഞ് വിളിച്ചെന്നാണ് പി ധനപാലന്‍ പ്രതികരിച്ചത്. എന്നാല്‍ താന്‍ ഇതുവരെ ചിത്രം കണ്ടില്ല. എന്‍റെ രാഷ്ട്രീയത്തിലെ അന്നും ഇന്നുമുള്ള കടപ്പാട് അമ്മ ജയലളിതയോട് മാത്രമാണെന്ന് ധനപാലന്‍ പറയുന്നു.
എന്നാല്‍ ധനപാലന്‍റെ കഥയാണ് സിനിമയ്ക്ക് ആധാരമായത് എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഡിഎംകെ അണികള്‍ ആശയക്കുഴപ്പത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദയനിധിയുടെ അവസാന ചിത്രം എന്ന നിലയില്‍ പലയിടത്തും ഡിഎംകെ യുവജന വിഭാഗം ചിത്രത്തിന്‍റെ പ്രചാരണം ഏറ്റെടുത്തിരുന്നു. ഡിഎംകെ യുവ വിഭാഗം തലവന്‍ കൂടിയാണ് ഉദയനിധി.
മാമന്നൻ ഒരു പ്രൊപ്പഗണ്ട ചിത്രമാണ് എന്നൊരു പ്രചാരണം നേരത്തെ ഉണ്ടായിരുന്നു. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു സാങ്കൽപ്പിക രാഷ്ട്രീയ പാർട്ടിയുടെ പതാക ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) പാർട്ടി പതാകയോട് സാമ്യമുള്ള ചുവപ്പും കറുപ്പും രണ്ട് നിറങ്ങളിലാണ് കാണപ്പെടുന്നത്.
മാമന്നന്‍ തീയറ്ററില്‍ എത്തി, ക്രൂരനായ വില്ലനായി ഫഹദ്; ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
'ജാതി സംഘര്‍ഷം ഉണ്ടാക്കും': മാമന്നന്‍ നിരോധിക്കണം തമിഴ്നാട്ടില്‍ പോസ്റ്റര്‍ പ്രചാരണം
WATCH VIDEO : ആത്മാർത്ഥ സൗഹൃദത്തിന്‍റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'! ഇതാണ് ഷിജു അബ്‍ദുള്‍ റഷീദ്: വീഡിയോ