മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം; 'വൃഷഭ'യ്ക്ക് അടുത്ത വാരം ലണ്ടനില്‍ തുടക്കം

Published : Jul 01, 2023, 01:27 PM IST
മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം; 'വൃഷഭ'യ്ക്ക് അടുത്ത വാരം ലണ്ടനില്‍ തുടക്കം

Synopsis

തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും

മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ ചിത്രീകരണം അടുത്ത വാരം ലണ്ടനില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിര്‍മ്മിക്കപ്പെടുന്ന ഒന്നാണ്. പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂര്‍ ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളിയായി എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യാഷ് രാജ് ഫിലിംസിന്‍റെ മുംബൈയിലെ ഓഫീസിലേക്ക് ഏക്തയുമായുള്ള ചര്‍ച്ചകള്‍ക്കായി ഇന്നലെ മോഹന്‍ലാല്‍ എത്തിയിരുന്നു. 

ചിത്രം ഒരു ഇമോഷണല്‍ ആക്ഷന്‍ ഡ്രാമ ആയിരിക്കുമെന്നും അച്ഛനും മകനുമിടയിലുള്ള ബന്ധം പശ്ചാത്തലമാക്കുന്ന ഒന്നായിരിക്കുമെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റ് ആണ് ഇത്. 200 കോടിയാണ് ചിത്രത്തിന്‍റെ മുടക്കുമുതലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. ഏക്ത കപൂറിന്‍റെ ബാലാജി ടെലിഫിലിംസ് കൂടാതെ എവിഎസ് സ്റ്റുഡിയോസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുക. 

ബാഹുബലിയുടെ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിന് കരണ്‍ ജോഹറിന്‍റെ സാന്നിധ്യം എത്രത്തോളം സഹായകരമായോ അതേപോലെയാവും വൃഷഭ ടീമിലെ ഏക്ത കപൂറിന്‍റെ സാന്നിധ്യമെന്നാണ് വിലയിരുത്തല്‍. ബോളിവുഡ് ചിത്രങ്ങളായ ഡ്രീം ഗേള്‍ 2, ദി ക്രൂ എന്നിവയാണ് ഏക്ത കപൂറിന്‍റെ നിര്‍മ്മാണത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍. അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറില്‍ അതിഥിവേഷത്തിലും മോഹന്‍ലാല്‍ എത്തുന്നുണ്ട്. ജീത്തു ജോസഫിന്‍റെ റാം, പൃഥ്വിരാജിന്‍റെ എമ്പുരാന്‍, സ്വന്തം സംവിധാന അരങ്ങേറ്റമായ ബറോസ് എന്നിവയൊക്കെ മോഹന്‍ലാലിന്റേതായി പുറത്തെത്താനുള്ളവയാണ്.

ALSO READ : 'സത്യം അറിയാതെ കടന്നാക്രമിക്കരുത്'; മിഥുനെ പിന്തുണച്ച് ബിഗ് ബോസില്‍ അഖില്‍ മാരാര്‍

WATCH VIDEO : ആത്മാർത്ഥ സൗഹൃദത്തിന്‍റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'! ഇതാണ് ഷിജു അബ്‍ദുള്‍ റഷീദ്: വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു