
ബ്രഹ്മപുരത്ത് വിഷപ്പുക കാരണം ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ വൈദ്യസഹായവുമായി മമ്മൂട്ടി രംഗത്തെത്തിയത് വലിയ വാർത്ത ആയിരുന്നു. പിന്നാലെ നിരവധി പേരാണ് നടന് അഭിനനന്ദങ്ങളുമായി എത്തിയത്. ഈ അവസരത്തിൽ മുന്‍മന്ത്രി പി.കെ അബ്ദു റബ്ബ് പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. കൊച്ചി പഴയ കൊച്ചിയല്ലെന്ന് പറഞ്ഞ അബ്ദു റബ്ബ്, സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിക്കുന്നുണ്ട്.
അബ്ദു റബ്ബിന്റെ വാക്കുകൾ
മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല..! ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല, അതിൻ്റെ പിന്നിൽ പാർട്ടി കരങ്ങളുണ്ട്... മമ്മൂക്കാ നിങ്ങൾക്ക് ചുറ്റും ഇപ്പോൾ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുർഗന്ധം കൂടിയാണത്. വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയിൽ ജീവിക്കുന്നവർക്ക് കേരളത്തിലങ്ങോളം DYFl ഉണ്ടായിട്ടും.. നോ രക്ഷ...! കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കമ്പ്ലീറ്റ്ലി ഔട്ട്. പാർട്ടി ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോൾ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്. ജസ്റ്റ് റിമംബർ ദാറ്റ്...
'രണ്ടുപേരെ പറ്റിച്ചുണ്ടാക്കിയ കാശുകൊണ്ടാ ഒന്നര കോടീടെ കാർ വാങ്ങിയതെന്ന് വരെ പറഞ്ഞവരുണ്ട്': ദിൽഷ
കഴിഞ്ഞ ദിവസമാണ് ബ്രഹ്‍മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി രംഗത്തെത്തിയത്. രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ചമുതല്‍ സൗജന്യ പരിശോധനയ്ക്കായി ഈ പ്രദേശങ്ങളില്‍ എത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. പുകയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉന്നത നിലവാരത്തിലുള്ള മാസ്‌കുകള്‍ ബ്രഹ്മപുരത്ത് വിതരണം ചെയ്യുന്നതിനായി കെയര്‍ ആന്റ് ഷെയര്‍ വൈദ്യ സംഘത്തിന് കൈമാറിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ