
കൊച്ചി: മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിൽ എത്തുന്ന വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന "പാലും പഴവും" എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'പാലും പഴവും' പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ്.
മലയാളി പ്രേക്ഷകർ എക്കാലത്തും ഇഷ്ടപ്പെടുന്ന താരമാണ് മീരാജാസ്മിൻ. പ്രേക്ഷകർ ഏത് രീതിയിലാണോ ആ നടിയെ കാണാൻ ആഗ്രഹിക്കുന്നത് ആ രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രമായാണ് "പാലും പഴവും "എന്ന ചിത്രത്തിൽ മീരാജാസ്മിൻ എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടികഴിഞ്ഞു.
"പാലും പഴവും "പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ - ഉദയ്. വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചൻ.
പശ്ചാത്തല സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈനർ & മിക്സിങ് സിനോയ് ജോസഫ്. പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ. മേക്കപ്പ് ജിത്ത് പയ്യന്നൂർ. കോസ്റ്റ്യൂം ആദിത്യ നാനു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ.
അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ ബാബു മുരുഗൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അജി മസ്കറ്റ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഓഗസ്റ്റ് 23ന് വേൾഡ് വൈഡ് റിലീസിനെത്തും.
ഇത്തവണ കുറച്ചുകൂടി ക്രൂരമാകും: ഫഹദ് വഴി 'പുഷ്പ 2' ടീമിന്‍റെ വന്‍ അപ്ഡേറ്റ് !
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ