ഇത്തവണ കുറച്ചുകൂടി ക്രൂരമാകും: ഫഹദ് വഴി 'പുഷ്പ 2' ടീമിന്‍റെ വന്‍ അപ്ഡേറ്റ് !

Published : Aug 09, 2024, 07:57 AM IST
ഇത്തവണ കുറച്ചുകൂടി ക്രൂരമാകും: ഫഹദ് വഴി 'പുഷ്പ 2' ടീമിന്‍റെ വന്‍ അപ്ഡേറ്റ് !

Synopsis

സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പുള്ള വരാന്‍ പോകുന്ന ചിത്രങ്ങളില്‍ ഒന്നാണ് പുഷ്പ 2.

ഹൈദരാബാദ്: പിറന്നാൾ ദിനത്തില്‍ ‘പുഷ്പ 2’വിലെ ഫഹദിന്‍റെ ലുക്ക് പുറത്തുവിട്ട് അണിയറക്കാര്‍. പുഷ്പ രണ്ടാം ഭാഗത്തിലെ  ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന ക്രൂരനായ വില്ലന്‍ പൊലീസായി ഫഹദിന്‍റെ പ്രകടനം ഉറപ്പിക്കുന്നതാണ് പോസ്റ്റര്‍. ഒന്നാം ഭാഗത്ത് അവസാന ഭാഗത്ത് എത്തി ഏറെ പ്രശംസ നേടിയ ഫഹദിന്‍റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തില്‍ മുഴുനീള കഥാപാത്രമാണ് എന്നാണ് വിവരം. തോക്കേന്തി മാസ് ലുക്കിൽ ഫഹദ് നിൽക്കുന്ന പോസ്റ്ററിന്‍റെ അകമ്പടിയോടെയാണ് പുഷ്പ 2 ടീം ഫഹദിന് പിറന്നാളാശംസ നേര്‍ന്നത്.

സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പുള്ള വരാന്‍ പോകുന്ന ചിത്രങ്ങളില്‍ ഒന്നാണ് പുഷ്പ 2. 2021 ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ ആദ്യ ഭാഗം നേടിയ വന്‍ വിജയം തന്നെയാണ് അതിന് കാരണം. ആദ്യ ഭാഗത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 

സംവിധായകന്‍ സുകുമാറും അല്ലു അര്‍ജുനും ഇടയില്‍ വലിയ സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ഉള്ളതെന്നും അതിനാല്‍ ചിത്രീകരണം നിര്‍ത്തിവച്ചെന്നുമൊക്കെ സമീപകാലത്ത് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അതിനെയൊക്കെ കാറ്റില്‍ പറത്തി ചിത്രം സംബന്ധിച്ച ഒഫിഷ്യല്‍ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ക്ലൈമാക്സ് ഷൂട്ട് പുനരാരംഭിച്ചതാണ് അത്.

മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. അതേ സമയം അടുത്തിടെ ആദ്യഭാഗത്തിന്‍റെ എഡിറ്ററായ റൂബന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. തിരക്കേറിയ എഡിറ്ററായ റൂബന്‍ ചിത്രത്തിനായി ഷെഡ്യൂള്‍ ക്രമീകരിച്ചെങ്കിലും അവസാനഘട്ടത്തില്‍ പിന്‍മാറുകയായിരുന്നു എന്നാണ് വിവരം.

റൂബന്‍ പിന്‍മാറിയതിന് പിന്നാലെ സംവിധായകൻ സുകുമാർ മറ്റൊരു പ്രമുഖ എഡിറ്ററായ നവീൻ നൂലിയെയാണ് പുഷ്പ 2 ഏല്‍പ്പിച്ചിരിക്കുന്നത്.  ഇതിനകം ചിത്രത്തിന് മികച്ച പ്രീ സെയിലാണ് ലഭിച്ചതെന്നാണ് വിവരം. ഗ്യാരണ്ടി നല്‍കാത്ത 200 കോടി രൂപയ്ക്ക് ചിത്രത്തിന്‍റെ ഉത്തരേന്ത്യന്‍ വിതരണ അവകാശം വിറ്റുപോയി എന്നാണ് വിവരം. ചിത്രത്തിന്‍റെ ഒടിടി അവകാശവും വന്‍ തുകയ്ക്ക് ഇതിനകം നെറ്റ്ഫ്ലിക്സ് എടുത്തിട്ടുണ്ട്. അതേ സമയം ചിത്രം 2024 ഡിസംബര്‍ 6നാണ് റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. 

'അവര്‍ക്ക് പ്രസവിക്കേണ്ടല്ലോ': സൂപ്പര്‍താരങ്ങളെക്കുറിച്ച് പഴയ കാല നടി മീനാക്ഷി ശേഷാദ്രി

നായിക 'ദേശീയ ക്രഷായി' ആറ് വര്‍ഷം മുന്‍പുള്ള ചിത്രം റീറിലീസിന്; കശ്മീരില്‍ ഇപ്പോള്‍ തന്നെ ഹൗസ് ഫുള്‍ !

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്