Pada Release : സ്ക്രീനില്‍ തീ പടര്‍ത്താന്‍ 'പട'; റിലീസ് പ്രഖ്യാപിച്ചു

Published : Jan 27, 2022, 07:57 PM IST
Pada Release : സ്ക്രീനില്‍ തീ പടര്‍ത്താന്‍ 'പട'; റിലീസ് പ്രഖ്യാപിച്ചു

Synopsis

രചന, സംവിധാനം കമല്‍ കെ എം

കുഞ്ചാക്കോ ബോബന്‍ (Kunchacko Boban), വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ എം (Kamal K M) രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'പട'യുടെ (Pada) റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകരിലേക്ക് എത്തും. ഇ 4 എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

2012ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം 'ഐഡി'യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് കമല്‍ കെ എം. 1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ചാണ് ചിത്രമെന്നാണ് സൂചന. ഇതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു നേരത്തെ പുറത്തെത്തിയ ടീസര്‍. പ്രകാശ് രാജ്, അര്‍ജുന്‍ രാധാകൃഷ്‍ണന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി കെ ശ്രീരാമന്‍, ഷൈന്‍ ടോം ചാക്കോ, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കൊങ്ങാട്, കനി കുസൃതി, ഹരി കൊങ്ങാട്, കെ രാജേഷ്, സിബി തോമസ്, ബ്രിട്ടോ ദേവിസ് തുടങ്ങി നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്ന സിനിമയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. 'മിന്നല്‍ മുരളി'ക്കു ശേഷം സമീറിന്‍റേതായി പുറത്തെത്താനിരിക്കുന്ന വര്‍ക്ക് ആണിത്. എഡിറ്റിംഗ് ഷാന്‍ മുഹമ്മദ്, സംഗീതം വിഷ്‍ണു വിജയ്. 

PREV
click me!

Recommended Stories

ആശങ്കകള്‍ നീങ്ങി, നന്ദമുരി ബാലകൃഷ്‍ണ ചിത്രം അഖണ്ഡ 2 റിലീസിന് തയ്യാറായി, പുതിയ തീയ്യതി
'അതില്‍ നിന്നൊരു മോചനം വേണമായിരുന്നു..'; തമന്നയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് വിജയ് വർമ