ഭര്‍ത്താവിന്റെ വോട്ടേഴ്‍സ് ഐഡിയില്‍ ഭാര്യയുടെ പേരും വേണമെന്ന് പദ്‍മപ്രിയ

Published : Mar 27, 2019, 11:56 AM IST
ഭര്‍ത്താവിന്റെ വോട്ടേഴ്‍സ് ഐഡിയില്‍ ഭാര്യയുടെ പേരും വേണമെന്ന് പദ്‍മപ്രിയ

Synopsis

സ്‍ത്രീകളുടെ തെരഞ്ഞെടുപ്പ് കാര്‍ഡില്‍ സാധാരണ അച്ഛന്റെ പേരോ ഭര്‍ത്താവിന്റെ പേരോ ആണ് ചേര്‍ക്കാറുള്ളത്. പുരുഷന്റെ കാര്‍ഡാണെങ്കില്‍ അച്ഛന്റെ പേരും. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് പദ്‍മപ്രിയ. സാമൂഹ്യമാധ്യമത്തില്‍ തന്റെയും ഭര്‍ത്താവ് ജാസ്‍മിൻ ഷായുടെയും തെരഞ്ഞെടുപ്പ് കാര്‍ഡ് പങ്കുവെച്ചാണ് പദ്‍മപ്രിയയുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ഭര്‍ത്താവ് ജാസ്‍മിന് തന്റെ തെരഞ്ഞെടുപ്പ് കാര്‍ഡില്‍ ഭാര്യയുടെ പേര് ചേര്‍ക്കാനാണ് താല്‍പര്യമെന്ന് പദ്‍മപ്രിയ പറയുന്നു. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ പുരുഷാധിപത്യം കുറയ്‍ക്കണം. ഭാര്യയുടെ പേര് കൂടി തന്റെ കാര്‍ഡില്‍ ഉണ്ടെങ്കില്‍ രണ്ടുപേരും തുല്യരാണെന്ന തോന്നല്‍ ഉണ്ടാകുമെന്നുമാണ് പദ്‍മപ്രിയ പറയുന്നത്.

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍