ആകാംക്ഷയോടെ ആരാധകര്‍; ലൂസിഫറിന്റെ സെൻസര്‍ കഴിഞ്ഞു!

Published : Mar 26, 2019, 10:00 PM IST
ആകാംക്ഷയോടെ ആരാധകര്‍; ലൂസിഫറിന്റെ സെൻസര്‍ കഴിഞ്ഞു!

Synopsis

മോഹൻലാല്‍ നായകനാകുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതില്‍ ആകാംക്ഷകള്‍ കൂടുകയും ചെയ്യുന്നു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് സബ് ടൈറ്റില്‍ അടക്കമുള്ള സെൻസര്‍ കഴിഞ്ഞ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കേറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 173.5 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.  

സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‍ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ടൊവിനോ, വിവേക് ഒബ്റോയ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. 28നാണ് ചിത്രം റിലീസ് ചെയ്യുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇനി പേട്രിയറ്റിന്റെ കാലം, മമ്മൂട്ടി ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി
ആദ്യ നഷ്ട സിനിമ, വലതുവശത്തെ കള്ളൻ ചെലവ് 16 കോടി, പൈസ വാങ്ങിയാൽ പ്രൊമോഷന് വരണം: തുറന്നടിച്ച് ജോബി ജോർജ്