'പൈങ്കിളി' രണ്ടാം വാരത്തിലേക്ക്: തീയറ്ററുകളില്‍ മികച്ച പ്രതികരണം

Published : Feb 21, 2025, 03:38 PM ISTUpdated : Feb 21, 2025, 03:50 PM IST
 'പൈങ്കിളി'  രണ്ടാം വാരത്തിലേക്ക്: തീയറ്ററുകളില്‍ മികച്ച പ്രതികരണം

Synopsis

'പൈങ്കിളി' തിയേറ്ററുകളിൽ ചിരി പടർത്തുകയാണ്. സജിൻ ഗോപുവും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു നല്ല അനുഭവം നൽകുന്നു.

കൊച്ചി: കുറച്ചുനാളായി തിയേറ്ററുകളിൽ എത്തുന്ന സിനിമകളെല്ലാം ഡാർക്ക്, വയലൻസ്, ആക്ഷൻ, സൈക്കോ സിനിമകളായിരുന്നെങ്കിൽ അതിൽ നിന്നെല്ലാം അടിമുടി വ്യത്യസ്തമായി തികച്ചും ലൈറ്റ് ഹാർട്ടഡ്, ഫണ്ണി സിനിമയായി തിയേറ്ററുകളിൽ ജനപ്രീതി നേടി മുന്നേറുകയാണ് 'പൈങ്കിളി' എന്ന ചിത്രം. പരിസരം മറന്ന് ആർത്തുചിരിച്ച് കാണാനുള്ളതെല്ലാമുള്ളൊരു കൊച്ചു ചിത്രമാണ് 'പൈങ്കിളി' എന്ന് നിസ്സംശയം പറയാം. 

സ്ക്രീനിൽ വരുന്നവരും പോകുന്നവരുമൊക്കെ ഓരോ സെക്കൻഡും ചിരി നിറച്ചിരിക്കുകയാണ് ചിത്രത്തിൽ. സജിൻ ഗോപു നായകനായെത്തിയ 'പൈങ്കിളി' എന്ന ചിത്രം പ്രേക്ഷകർക്ക് ടോട്ടൽ ചിരി വിരുന്നൊരുക്കി മുന്നേറുകയാണ്. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ ഹൗസ്ഫുൾ ഷോകളുമായാണ് പൈങ്കിളിയുടെ കുതിപ്പ്. പ്രായഭേദമെന്യേ ഏവരും ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്. 

നാട്ടിൽ ഒരു സ്റ്റിക്കർ സ്ഥാപനം നടത്തുന്നയാളാണ് സുകു. ഫേസ്ബുക്കിൽ സുകു വേഴാമ്പൽ എന്നറിയപ്പെടുന്ന സാക്ഷാൽ സുകു സുജിത്ത്കുമാര്‍ നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. ഫെയ്സ്ബുക്കിൽ പൈങ്കിളി സാഹിത്യമൊക്കെയെഴുതിയിടലാണ് ഹോബി. ഒരു അത്യാവശ്യ കാര്യവുമായി ബന്ധപ്പെട്ട് സുകു തന്‍റെ ചങ്കായ പാച്ചനുമായി ഒരു യാത്രയ്ക്കിറങ്ങുന്നു. 

യാത്രയ്ക്കിടയിൽ തമിഴ് നാട്ടിൽ വെച്ച് നല്ലൊരു പണി കിട്ടുന്നു. പിറകേ നല്ല ഒന്നൊന്നര പണികള്‍ വേറെയും. ആ നാട്ടിൽ തന്നെ കല്ല്യാണ തലേന്ന് ഒളിച്ചോടൽ ഒരു ഹോബിയാക്കി മാറ്റിയ ഷീബ ബേബി കറങ്ങിതിരിഞ്ഞ് സുകുവിന്‍റെ ജീവിതത്തിലേക്ക് എത്തിച്ചേരുന്നതും തുടര്‍ന്ന് നടക്കുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. 

നമ്മള്‍ ചുറ്റുവട്ടങ്ങളിൽ കേട്ടിട്ടുള്ള കഥയാണെങ്കിൽ കൂടി തികച്ചും ഫ്രഷ്നെസ് അപ്രോച്ച് ആതാണ് ഈ പൈങ്കിളിയെ വ്യത്യസ്തമാക്കുന്നത് എന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. സജിൻ ഗോപു-അനശ്വര ജോഡിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണമെന്ന് പ്രേക്ഷകർ പറയുന്നു. 
കാണികളിൽ നല്ലൊരു ഫ്രഷ്നെസ് നൽകാൻ ഈ കോംബോയ്ക്ക് കഴിയുന്നുണ്ട്. അതീവ രസകരമാണ് സിനിമയിലെ ഓരോ ഡയലോഗുകളും. അടിമുടി കളർഫുള്ളാണ് ചിത്രം ചിത്രം. യുവ ജനങ്ങളെ മാത്രമല്ല കുടുംബപ്രേക്ഷകരേയും എല്ലാ പ്രായത്തിലുള്ളവരേയും ഒരുപോലെ തൃപ്തിപ്പെടുത്താൻ നടൻ ശ്രീജിത്ത് ബാബു ഒരുക്കിയ പൈങ്കിളിക്ക് കഴിയുന്നുണ്ടെന്നാണ് തിയേറ്റർ ടോക്ക്. 

'ആവേശം' സിനിമയൊരുക്കിയ സംവിധായകൻ ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളെ സ്കോർ ചെയ്തിട്ടുണ്ട്. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ

അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരുടെയൊക്കെ പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടത് തന്നെയാണ്. രസകരമായ ഒട്ടേറെ ഗാനങ്ങളും ചിത്രത്തിൽ അന്യായ വൈബ് സമ്മാനിക്കുന്നുണ്ടെന്ന് പ്രേക്ഷകരുടെ വാക്കുകള്‍. അർ‍ജുൻ സേതുവിന്‍റെ ഛായാഗ്രഹണവും കിരൺ ദാസിന്‍റെ എഡിറ്റിംഗും ജസ്റ്റിൻ വർഗ്ഗീസിന്‍റെ സംഗീത സംവിധാനവും ചിത്രത്തിൽ ഏറെ മികവ് പുലർത്തിയിട്ടുമുണ്ടെന്ന് പ്രേക്ഷകരുടെ വാക്കുകള്‍. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് 'പൈങ്കിളി'യുടെ നിർമ്മാണം.

ജസ്റ്റിന്‍ വര്‍​ഗീസിന്‍റെ സം​ഗീതം; 'പൈങ്കിളി'യിലെ വീഡിയോ സോംഗ് എത്തി

'വാഴ്ക്കൈ' പൈങ്കിളി'യിലെ കോയമ്പത്തൂർ ട്രിപ്പ് ഗാനം പുറത്ത്
 

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ