പാക് ഷെല്ലാക്രമണം; ജയ്സാല്‍മീരിലെ മലയാള സിനിമ ചിത്രീകരണം നിര്‍ത്തി

Published : May 09, 2025, 11:34 AM IST
പാക് ഷെല്ലാക്രമണം; ജയ്സാല്‍മീരിലെ മലയാള സിനിമ ചിത്രീകരണം നിര്‍ത്തി

Synopsis

'ഹാഫ്' എന്ന മലയാള സിനിമയുടെ ഭാഗമായ  200 പേര്‍ അടങ്ങുന്ന സംഘമാണ് ജയ്സാല്‍മീരിലുള്ളത്. ഷെല്ലാക്രമണത്തെ തുടര്‍ന്ന് സിനിമ ചിത്രീകരണം നിര്‍ത്തി.

ജയ്സാല്‍മീര്‍: പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായി മലയാള സിനിമാ സംഘം. രാജസ്ഥാനിലെ ജയ്സാല്‍മീരിലെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് മലയാള സിനിമ ചിത്രീകരണം നിര്‍ത്തി വെച്ചു. ഇന്നലെ രാത്രിയാണ് ഷെല്ലാക്രമണം നടന്നത്. 'ഗോളം' എന്ന ചിത്രത്തിന്റെ സംവിധായകൻ സംജാദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'ഹാഫി'ന്റെ 200 പേര്‍ അടങ്ങുന്ന സംഘമാണ് ജയ്സാല്‍മീരിലുള്ളത്. 

90 ദിവസത്തെ ഷൂട്ടിങാണ് തീരുമാനിച്ചിരുന്നതെന്നും പ്രതികൂലമായ സാഹചര്യമായതിനാല്‍ ഷൂട്ടിങ് നിര്‍ത്തി നാട്ടിലേക്ക് തിരിച്ച് വരുകയാണെന്നും സിനിമയുടെ ഐശ്വര്യയുടെ നായിക ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഷെല്ലാക്രമണത്തിന്‍റെ വലിയ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ നഗരും മുഴുവനും ബ്ലാക്ക് ഔട്ടായെന്നും ഐശ്വര്യ പറയുന്നു. സേനയുടെ ആദ്യം കരുതിയത്. പിന്നിട്ടാണ് ഷെല്ലാക്രമണമാണെന്ന് മനസിലായതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യയാണ് (ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം) ഹാഫ് സിനിമയിലെ നായിക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍