ചിരഞ്‍ജീവി സര്‍ജയുടെ സ്‍കെച്ചുമായി സംവിധായകനും മക്കളും, ഫോട്ടോ പങ്കുവെച്ച് മേഘ്‍ന രാജ്!

Web Desk   | Asianet News
Published : Jan 18, 2021, 11:34 AM IST
ചിരഞ്‍ജീവി സര്‍ജയുടെ സ്‍കെച്ചുമായി സംവിധായകനും മക്കളും, ഫോട്ടോ പങ്കുവെച്ച് മേഘ്‍ന രാജ്!

Synopsis

ചിരഞ്‍ജീവി സര്‍ജയുടെ സ്‍കെച്ചുമായി സംവിധായകനും മക്കളും.

മലയാളികള്‍ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകര്‍ ഇന്ന് മേഘ്‍ന രാജിനെ സ്വന്തം വീട്ടിലെ ആളെ പോലെയാകും കാണുന്നുണ്ടാകുക. മേഘ്‍ന രാജിനും ചിരിഞ്‍ജീവി സര്‍ജയ്‍ക്കും അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചത് എല്ലാവരും ആഘോഷമാക്കിയിരുന്നു. മേഘ്‍ന രാജിന്റെയും ചിരഞ്‍ജീവി സര്‍ജയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ചിരഞ്‍ജീവി സര്‍ജയുടെ അടുത്ത സുഹൃത്തായ സംവിധായകന്റെ മക്കളുടെ ഫോട്ടോയാണ്. മേഘ്‍ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിരഞ്‍ജീവി സര്‍ജയുടെ സ്‍കെച്ചുള്ള ഫോട്ടോയാണ് മേഘ്‍ന രാജിന്റെ ഇഷ്‍ടം സ്വന്തമാക്കിയത്.

സംവിധായകൻ പന്നഗ ഭരണയും ചിരഞ്‍ജീവിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ചിരഞ്‍ജീവി സര്‍ജയുടെ മരണം പന്നഗ ഭരണയെ ഏറെ സങ്കടത്തിലാക്കിയിരുന്നു.  എന്റെ സുഹൃത്ത് ഒപ്പമില്ലാതെ ആദ്യമായി ഒരുപാട് ദിവസങ്ങള്‍. വീണ്ടും കാണുമ്പോള്‍ ഇതിനെക്കുറിച്ച് എല്ലാം ഞാൻ നിങ്ങളോട് പറയും. ഞങ്ങളുടെ ചിരിയില്‍ നിങ്ങളുണ്ടാകും. പുഞ്ചിരിച്ചുകൊണ്ട് ജീവിതം നയിക്കാൻ ഞങ്ങള്‍ പഠിച്ചത് നിങ്ങളില്‍ നിന്നാണ് എന്നുമാണ് പന്നഗ ഭരണ ചിരഞ്‍ജീവി സര്‍ജ മരിച്ചത് ഉള്‍ക്കൊള്ളാനാകാതെ എഴുതിയിരുന്നത്. പന്നഗ ഭരണ മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവയ്‍ക്കാറുണ്ട്. ഇത്തവണ തന്റെ അടുത്ത സുഹൃത്ത് ചിരഞ്‍ജീവി സര്‍ജയുടെ സ്‍കെച്ച് മക്കള്‍ പിടിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് പന്നഗ ഭരണി പങ്കുവച്ചത്. ഇതാണ് മേഘ്ന രാജിന്റെയും ഇഷ്‍ടം സ്വന്തമാക്കിയത്.

മേഘ്‍ന രാജിനും ചിരഞ്‍ജീവി സര്‍ജയ്‍ക്കും കുഞ്ഞ് ജനിച്ച കാര്യം എല്ലാവരെയും അറിയിച്ചത് സഹോദരൻ ധ്രുവ സര്‍ജയാണ്.

കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മേഘ്‍ന രാജും കുടുംബവും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്