തിയറ്ററില്‍ പ്രിയംനേടിയ ആ ചിത്രം ഒടിടിയില്‍ എത്തി

Published : Aug 05, 2025, 10:43 AM IST
Paranthu Po

Synopsis

റാം ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രമാണ് പറന്ത് പോ. റാം ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നടന്‍ ശിവയ്ക്കൊപ്പം ​ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍​ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പറന്ത് പോയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

പറന്തു പോ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.. ജിയോ ഹോട്‍സ്റ്റാറിലാണ് സ്‍ട്രീമിംഗിന് എത്തിയിരിക്കുന്നത്. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. പറന്ത് പോയിലെ ഗാനങ്ങളും ഹിറ്റായിരുന്നു.

ശിവ, ഗ്രേസ് ആന്‍റണി, മാസ്റ്റര്‍ മിതുല്‍ റ്യാന്‍, അഞ്ജലി, അജു വര്‍ഗീസ്, വിജയ് യേശുദാസ്, ദിയ, ജെസ്സി കുക്കു, ബാലാജി ശക്തിവേല്‍, ശ്രീജ രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ രചനയും റാം തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം എന്‍ കെ ഏകാംബരം, മ്യൂസിക് സന്തോഷ് നിയാനിധി, പ്രൊഡക്ഷന്‍ ഡിസൈനര്‍ കുമാര്‍ ഗംഗപ്പന്‍, സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വ, കോസ്റ്റ്യൂം ഡിസൈനര്‍ ചന്ദ്രകാന്ത് സോനാവാരെ, നൃത്തസംവിധാനം റിച്ചി റിച്ചാര്‍ഡ്സണ്‍, സൗണ്ട് ഡിസൈന്‍ അരുള്‍ മുരുകന്‍, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, കളറിസ്റ്റ് രാജശേഖരന്‍, വിഎഫ്എക്സ് കാര്‍ത്തിക് കമ്പേട്ടന്‍, സ്റ്റില്‍സ് ജയ്കുമാര്‍ വൈരവന്‍, മേക്കപ്പ് ശശികുമാര്‍ പരമശിവം, സുധി സുരേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍സ് ട്വന്‍റി വണ്‍ ജി- പ്രവീണ്‍ പി കെ, ക്രിയേറ്റീവ് പ്രൊമോഷന്‍സ് ഓണ്‍ ദി ഹൗസ്

ജിയോ ഹോട്ട്സ്റ്റാര്‍, ജികെഎസ് ബ്രോസ് പ്രൊഡക്ഷന്‍, സെവന്‍ സീസ് ആന്‍ഡ് സെവന്‍ ഹില്‍സ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ റാം, വി ഗുണശേഖരന്‍, വി കറുപ്പുചാമി, വി ശങ്കര്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോമിയോ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ വിതരണം. പിആര്‍ഒ സുരേഷ് ചന്ദ്ര, അബ്ദുള്‍ നാസര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'