ഋഷി കപൂര്‍ ബാക്കിവെച്ച രംഗങ്ങളില്‍ അതേ കഥാപാത്രമാകാൻ പരേഷ് റാവല്‍!

Web Desk   | Asianet News
Published : Jan 16, 2021, 07:03 PM IST
ഋഷി കപൂര്‍ ബാക്കിവെച്ച രംഗങ്ങളില്‍ അതേ കഥാപാത്രമാകാൻ പരേഷ് റാവല്‍!

Synopsis

ഋഷി കപൂര്‍ അഭിനയിച്ച കഥാപാത്രത്തിന്റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാൻ പരേഷ് റാവല്‍.

ഇതിഹാസ നടൻ ഋഷി കപൂര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ശര്‍മാജി നംകീൻ ആയിരുന്നു. സിനിമ റിലീസ് ആകാൻ ഒരുങ്ങുകയാണ്. ഒരുപാട് സിനിമകള്‍ ബാക്കിവെച്ച് ഋഷി കപൂര്‍ അന്തരിച്ച വാര്‍ത്ത എല്ലാവരും ഞെട്ടലോടെയായിരുന്നു കേട്ടത്. ഇപോഴിതാ ഋഷി കപൂര്‍ ഷര്‍മാജി നംകീനില്‍ ചെയ്യാൻ ബാക്കി വെച്ച ഭാഗങ്ങള് പരേഷ് റാവല്‍ ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നു. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം മുടക്കിയത്. ഇപോള്‍ തടസങ്ങളൊക്കെ മറികടന്ന് സിനിമ റിലീസ് എത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.

രാജ്യം മൊത്തം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചത്. ഋഷി കപൂര്‍ അസുഖ ബാധിതനാകുകയും മരണമടയുകയും ചെയ്‍തു. ഇപോള്‍ സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. സിനിമയില്‍ ഋഷി കപൂര്‍ ചെയ്യാൻ ബാക്കിവെച്ച രംഗങ്ങളില്‍ അതേ കഥാപാത്രമായി പരേഷ് റാവല്‍ അഭിനയിക്കാൻ തയാറെടുക്കുകയാണ്. കൊവിഡ് കാരണം ഒട്ടേറെ സിനിമകളുടെ ചിത്രീകരണം മുടങ്ങിയിരുന്നു. ഷര്‍മാജി നംകീൻ സംവിധാനം ചെയ്യുന്നത് ഹിതേഷ് ഭാട്യ ആണ്.

ജൂഹി ചൗളയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സെപ്‍തംബര്‍ 4ന് ആണ് ചിത്രം റിലീസ് ചെയ്യുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക