ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ'യ്‍ക്ക് യുഎ സര്‍ട്ടിഫിക്കറ്റ്

Published : Jun 04, 2026, 02:35 PM IST
Jayaram

Synopsis

'പരിമള ആൻഡ് കോ' എന്ന സിനിമയ്‍ക്ക് യുഎ സര്‍ട്ടിഫിക്കറ്റ്.

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ' ജൂൺ അഞ്ചിന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറിൽ ജി കെ എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ജയറാം - ഉർവശി ടീം ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ഈ ചിത്രം ക്രൈം കോമഡി വിഭാഗത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ ടീസർ നേരത്തെ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു പക്കാ ഫൺ എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകിയത്. മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. സംവിധായകൻ പാണ്ഡിരാജ്‌ തന്നെയാണ് ചിത്രം രചിച്ചത്. നിത്യ മേനൻ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ 'തലൈവൻ തലൈവി' ആണ് അവസാനമായി പുറത്തുവന്ന പാണ്ഡിരാജ്‌ ചിത്രം.

ഛായാഗ്രഹണം : ജോർജ്ജ് സി വില്യംസ്, സംഗീതം : ഫോക്സ്ൻ, എഡിറ്റർ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ : കലൈ കിംഗ്സൺ.ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബൂഷൻ പാർട്ണർ. പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഈ ദിവസത്തിനായി ഞാൻ തയ്യാറായിരുന്നില്ല, ഇതിനുശേഷം എങ്ങനെ മുന്നോട്ട് പോകുമെന്ന് പോലും ഞാൻ ചിന്തിച്ചിട്ടില്ല..'; നന്ദി പറഞ്ഞ് ഐശ്വര്യ
പേഴ്‌സണല്‍ കാര്യം കൂടെ വർക്ക് ചെയ്യുന്ന ഒരാളോട് പറഞ്ഞിരുന്നു, അയാളത് പരസ്യമാക്കി; അങ്ങനെ കുറേ പണി കിട്ടിയിട്ടുണ്ട്; തുറന്നുപറഞ്ഞ് ഹന്ന റെജി കോശി