ഇന്ദ്രൻസിന്റെ 'പരിവാര്‍' ഇനി ഒടിടിയില്‍

Published : Jun 25, 2025, 11:36 AM IST
Pariwar

Synopsis

ജഗദീഷും നിര്‍ണായക കഥാപാത്രമായി ചിത്രത്തിലുണ്ട്.

ഇന്ദ്രൻസും ജഗദീഷും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് പരിവാര്‍. ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്‍ത പരിവാർ ഫാമിലി കോമഡി എന്റർടൈനറാണ്. ഇന്ദ്രൻസിന്റെ പരിവാര്‍ എന്ന ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്.

പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽ കോട്ട, കല ഷിജി പട്ടണം, വസ്ത്രലങ്കാരം സൂര്യ രാജേശ്വരി, മേക്കപ്പ് പട്ടണം ഷാ, എഡിറ്റർ വി എസ് വിശാൽ, ആക്ഷൻ മാഫിയ ശശി, സൗണ്ട് ഡിസൈൻ എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജി രജേഷ്‍കുമാർ, അസോസിയേറ്റ് ഡയറക്ടർ സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ ആന്റോ, പ്രാഗ് സി എന്നിവരാണ് ഇന്ദ്രൻസിന്റെ പരിവാര്‍ എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍. ആക്ഷേപ ഹാസ്യത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രമായിരുന്നു ഇന്ദ്രൻസിന്റെ പരിവാര്‍.

സ്റ്റിൽസ് രാംദാസ് മാത്തൂർ, വി എഫ്എക്സ് അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശിവൻ പൂജപ്പുര, മാർക്കറ്റിംഗ് റംബൂട്ടൻ, പി ആർ ഒ- എ എസ് ദിനേശ്, അരുൺ പൂക്കാടൻ, അഡ്വെർടൈസ്‌മെന്റ് ബ്രിങ് ഫോർത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ