നടി നൂറിന്‍ ഷെരീഫ് കൈകള്‍ ചേര്‍ത്തുപിടിച്ച ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നു. പിന്നാലെ അത് വാര്‍ത്തയാകുന്നു. ചിത്രത്തോടൊപ്പം നൂറിന്‍ കുറിച്ചതിങ്ങനെയായിരുന്നു. ' എന്‍റെ ജീവിതത്തില്‍ നീയുള്ളതിനാല്‍ ഒരുപാട് സന്തോഷിക്കുന്നു, ലോകത്തോട് നമ്മെക്കുറിച്ച് വിളിച്ചുപറയുന്നതിന്‍റെ ആവേശത്തിലാണ് ഞാന്‍ എന്നായിരുന്നു നൂറിന്‍റെ കുറിപ്പ്.

ചിത്രവും കുറിപ്പും കൂട്ടിവായിച്ച് നൂറിന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. പ്രണയിക്കുന്നയാളുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല എന്നായിരുന്നു വാര്‍ത്തകള്‍. നിരവധി ആരാധകര്‍ ആശംസകളുമായും എത്തി. എന്നാല്‍ കാര്യം കൈവിട്ടുപോയി തുടങ്ങിയപ്പോള്‍ താന്‍ കാണിച്ച് ഒരു ഗിമ്മിക് തുറന്നുപറയുകയാണ് നൂറിന്‍.

'ഒരു പുരുഷന്‍റെ  ഹാന്‍ഡ് മേക്കപ്പ് അനുകരിക്കാന്‍ ശ്രമിച്ചതാണ് ഞാന്‍, ആദ്യമായാണ് തന്റെ മേക്കപ്പ് അഭിരുചി പരീക്ഷിക്കപ്പെടുന്നത്. അത് വിജയിക്കുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരു വാക്ക്. ഞാനിപ്പോഴും എന്നെ സ്നേഹിക്കുകയാണ്. ഞാന്‍ എന്നോടൊപ്പമുള്ളതില്‍ സന്തോഷിക്കുകയാണ്, ഞാന്‍ എന്നെ ഇഷ്ടപ്പെടുന്നു എന്ന് ലോകത്തോട് വിളിച്ചുപറയുന്നതില്‍ ഞാന്‍ എക്സൈറ്റഡ് ആണ്' -നൂറിന്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലെ രണ്ടാമത്തെ  പോസ്റ്റില്‍ മേക്കപ്പ് ചെയ്യുന്നതിന്‍റെ വീഡിയോയും നൂറിന്‍ പങ്കുവച്ചിരുന്നു..