
സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമായായ താരമാണ് പാര്‍വതി കൃഷ്‍ണ. യൂട്യൂബ് ചാനലിലൂടെയും പാര്‍വതി കൃഷ്‍ണ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. മകന്റെ വിശേഷങ്ങളും പാര്‍വതി പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ, ഭാരം കുറക്കാനെടുത്ത ശ്രമങ്ങളെക്കുറിച്ച് പറയുകയാണ് പാര്‍വതി കൃഷ്‍ണ.
അച്ചുക്കുട്ടന്‍ ഫുള്‍ ടൈം എന്റെ പിറകെ ഓടിച്ചാടി നടക്കുകയാണ്. വീഡിയോ എടുക്കാന്‍ അങ്ങനെ സമ്മതിക്കുന്നില്ലായിരുന്നു. കട്ടുചെയ്‍താണ് ഞാൻ ഈ വീഡിയോയെടുത്തത്. എന്റെ വെയ്റ്റ് ലോസ് ജേണിയെക്കുറിച്ച് പറയാമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആ വാഗ്‍ദാനം പാലിക്കുകയാണ് നടി.
ഗര്‍ഭിണിയാവുന്നതിന് മുന്‍പ് 55-57 കിലോ ഒക്കെയായിരുന്നു വെയ്റ്റ്. ഗര്‍ഭിണിയായപ്പോള്‍ 86 കിലോവരെ പോയിരുന്നു. പ്രസവശേഷം വണ്ണം കുറഞ്ഞ് 82ല്‍ ഒക്കെ എത്തിയിരുന്നു. 86ല്‍ നിന്നും 57ലേക്കുള്ള ജേണിയുണ്ട്. 28-30 കിലോയോളം കുറച്ചത് എനിക്ക് തന്നെ അഭിമാനം തോന്നുന്ന കാര്യമാണ്.ഞാന്‍ തിരഞ്ഞെടുത്ത ടീം എന്നെ പ്രോപ്പറായി ഗൈഡ് ചെയ്യുന്നുണ്ടായിരുന്നു. എന്തൊക്കെ കഴിക്കാം, കഴിക്കരുത് എന്നൊക്കെ അവര്‍ വിശദമായി പറഞ്ഞ് തന്നിരുന്നു.
ആ സമയത്ത് ഞാന്‍ മോനെ ഫീഡ് ചെയ്യുന്നുണ്ടായിരുന്നു. മോന് മുലപ്പാല്‍ കൊടുക്കുന്നത് രണ്ട് മാസം മുന്‍പാണ് നിര്‍ത്തിയത്. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് മുന്‍പ് എങ്ങനെയെങ്കിലും വെയ്റ്റ് കുറയ്ക്കണം എന്ന നിശ്ചയദാര്‍ഢ്യത്തിലായിരുന്നു ഞാന്‍ എന്നും പാർവതി വ്യക്തമാക്കുന്നു. ബാലുവിന് ഞാന്‍ വണ്ണമുള്ളതാണ് താല്‍പര്യം. എനിക്ക് മെലിഞ്ഞ എന്നെയാണ് ഇഷ്‍ടം. മനോഹരമായൊരു യാത്രയായിരുന്നു അത്. 64ല്‍ എത്തിയതില്‍ പിന്നെ വെയ്റ്റ് കുറയുന്നത് വലിയ ടാസ്‌ക്കായിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് മാസം കൊണ്ട് 20 കിലോ കുറഞ്ഞിരുന്നു. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി തടി കുറയ്ക്കാന്‍ നില്‍ക്കരുത്. നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി തോന്നുകയാണെങ്കില്‍ മാത്രം ചെയ്‍തല്‍ മതിയെന്നും പാര്‍വതി വ്യക്തമാക്കുന്നു.
Read More: 'എന്റെ തീരുമാനത്തില്‍ ഒരു ഖേദവുമില്ല', പുറത്തുപോയത് ആ ലക്ഷ്യം നിറവേറ്റിയിട്ടെന്നും നാദിറ
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം